ട്വിറ്ററില്‍ 5 കോടി ഫോളോവേഴ്‌സുമായി കിങ് കോഹ്ലി

Advertisement

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം 5 കോടി പിന്നിട്ടു. ട്വിറ്ററില്‍ 5 കോടി ഫോളോവേഴ്സ് ഉള്ള ഒരേയൊരു ക്രിക്കറ്റ് താരമായി ഇതോടെ കോഹ്ലി മാറി. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള കായിക താരങ്ങളില്‍ നാലാം സ്ഥാനത്താണ് കോഹ്‌ലി ഇപ്പോള്‍. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളേവേഴ്സ് ഉള്ള ഇന്ത്യന്‍ വ്യക്തികളില്‍ രണ്ടാം സ്ഥാനത്തും കോഹ്‌ലി തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒന്നാമത്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളേവേഴ്സ് ഉള്ള കായിക താരം. 211 മില്യണ്‍ ഫോളോവേഴ്സ് ആണ് വിരാട് കോഹ്‌ലിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഫെയ്സ്ബുക്കില്‍ 49 മില്യണ്‍ ഫോളോവേഴ്സും. എല്ലാം കൂടി നോക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കോഹ്‌ലിയെ പിന്തുടരുന്നവരുടെ എണ്ണം 310 മില്യണിലേക്ക് എത്തുന്നു.