‘താരസമ്പന്നം’; ശ്രദ്ധേയമായി ‘പൊന്നിയിന്‍ സെല്‍വന്‍’ പോസ്റ്റര്‍

Advertisement

ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്‌നം ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. തമിഴ് എഴുത്തുകാരന്‍ കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്നുതന്നെ പേരുള്ള നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖ താരനിരയാണ് അണിനിരക്കുന്നത്.
ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മ്മനെ കുറിച്ചുള്ള നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമ രണ്ട് ഭാഗങ്ങളായാണ് പ്രദര്‍ശനത്തിനെത്തുന്നത്. ആദ്യ ഭാഗം സെപ്റ്റംബര്‍ 30നാണ് തിയറ്ററുകളില്‍ എത്തുക.
ഇപ്പോഴിതാ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പ്രധാന താരങ്ങളെ എല്ലാം ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്റര്‍ ഇതിനോടകം സിനിമാ പ്രേമികള്‍ ഏറ്റെടുത്തുകഴിഞ്ഞു.