ഷൈന്‍ ടോം ചാക്കോയും ബിനു പപ്പുവും പ്രധാന വേഷത്തിലെത്തുന്ന ‘ഭാരത സര്‍ക്കസ്’

Advertisement

നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. . ‘ഭാരത സര്‍ക്കസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, എം എ നിഷാദ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുക. സോഹന്‍ തന്നെയാണ് ഇക്കാര്യം തന്റെ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.
ചിത്രം ബെസ്റ്റ് വേ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജിയാണ് നിര്‍മ്മിക്കുന്നത്. ജാഫര്‍ ഇടുക്കി, ആരാദ്യ ആന്‍ , മേഘ തോമസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യും. 2011ല്‍ മമ്മൂട്ടി നായകനായ ഡബിള്‍സ് എന്ന സിനിമയിലൂടെയാണ് സംവിധായകനായി സോഹന്‍ സീനുലാല്‍ അരങ്ങേറ്റം കുറിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ അഭിനേതാവ് എന്ന നിലയിലും അരങ്ങേറ്റം കുറിച്ച സോഹന്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.