മുംബൈ: താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്.
കുഞ്ഞ് പിറക്കുന്നതിന് മുൻപായി നടത്തുന്ന ബേബി ഷവർ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഭർത്താവിനും കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ആഘോഷം നടന്നത്. മഞ്ഞ നിറത്തിലുള്ള ചുരിദാറിൽ അതിസുന്ദരിയായി താരം എത്തി. മുംബൈയിലെ വസതിയിൽ വച്ചായിരുന്നു ചടങ്ങ്.
കരൺ ജോഹർ,ഷഹീൻ ഭട്ട്, നീതു കപൂർ, റിദ്ധിമ കപൂർ സാഹ്നി, കരിഷ്മ കപൂർ തുടങ്ങിയ അടുത്ത സുഹൃത്തുക്കളാണ് ചടങ്ങിനെത്തിയത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.
ഏപ്രിൽ 14 ന് വിവാഹിതരായ താരദന്പതികൾ ജൂണിലാണ് പുതിയ അതിഥിയെ പ്രതീക്ഷിക്കുന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ഒടുവിൽ പുറത്തിറങ്ങിയ ഇരുവരുടെയും ചിത്രം.