രശ്മിക മന്ദാന പ്രണയം വെളിപ്പെടുത്താൻ ഒരുങ്ങുന്നുവെന്ന് സൂചന

Advertisement


രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്.

മുംബയിൽ ഇരുവരും ഡേറ്റിംഗ് നടത്താറുണ്ടെന്നും ഒഴിവ് സമയങ്ങൾ ഒന്നിച്ചു ചെലവഴിക്കുന്നുണ്ടെന്നുമാണ് സിനിമാമേഖലയിൽ നിന്നും പുറത്തുവരുന്ന വാർത്ത.

ഹിറ്റ് ചിത്രങ്ങളായ ഗീതാ ഗോവിന്ദത്തിലും, ഡിയർ കോമ്രേഡിലും ഇരുവരും കേന്ദ്ര പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചതിന് പിന്നാലെ ഇവർ പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു.

ഗോവയിലായിരുന്നു രശ്മികയും വിജയ് ദേവരകൊണ്ടയും പുതുവർഷം ആഘോഷിച്ചത്. ഇതുമായി ബന്ധപെട്ടു ഗോസിപ്പുകൾ ശക്തമായിരുന്നു. എന്നാൽ ഈ വാർത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഗോസിപ്പിന് ആക്കം കൂട്ടുന്ന മറ്റൊരു വിവരമാണ് പുറത്തു വന്നിരിക്കുന്നത്.

മാലിദ്വീപിലേക്ക് ഒന്നിച്ച്‌ പറന്നിരിക്കുകയാണ് വിജയ് ദേവരകൊണ്ടയും രശ്മികയും. വെക്കേഷൻ സമയം ആഘോഷിക്കാനാണ് യാത്ര എന്നാണ് വിവരം. എയർപോർട്ടിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഗോസിപ്പുകൾ പ്രചരിക്കുന്നതിനിടെയാണ് താരങ്ങൾ ഒരുമിച്ച്‌ യാത്ര പോയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ഇരുവരും എന്നാണ് തങ്ങളുടെ പ്രണയത്തെ കുറിച്ച്‌ ആരാധകരുമായി പങ്കുവയ്ക്കുന്നത് എന്നതിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Advertisement