നയൻ താരയ്ക്ക് ഇരട്ട കുട്ടികൾ ; വിവാഹത്തിന് മുമ്പേ നയൻസ് ഗർഭിണിയായിരുന്നോ ?

Advertisement

ചെന്നൈ: ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷവാര്‍ത്ത പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. സാമൂഹികമാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ ഈ വിശേഷം പങ്കു വച്ചത്

നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ പ്രാര്‍ഥനയും, ഞങ്ങളുടെ പിതാമഹന്‍മാരുടെആശിര്‍വാദവും ഒത്തുചേര്‍ന്ന് ഞങ്ങള്‍ക്കായി രണ്ട് കണ്‍മണികള്‍ പിറന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു”. വിഘ്‌നേഷ് കുറിച്ചു.

ഇരട്ട ആൺകുട്ടികളാണ്. കുഞ്ഞുങ്ങളുടെ പേര് ഉയിർ എന്നും ഉലക് എന്നുമാണ്. വാടക ഗർഭധാരണത്തിലൂടെ നയൻതാര അമ്മയാകാൻ ഒരുങ്ങുന്നുവെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും ഇതിന്റെ വിവരങ്ങൾ ഒന്നും പുറത്തു വന്നിരുന്നില്ല.
ജൂണ്‍ 9 നായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഏഴ് കൊല്ലം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്.

Advertisement