നാദിർഷ – ജയസൂര്യ ചിത്രം ‘ഈശോ’ ഒക്ടോബർ അഞ്ചിന് സോണി ലൈവിലൂടെ സ്ട്രീമിങ് ആരംഭിച്ച് അഞ്ചു ദിവസങ്ങൾ പിന്നിടുമ്പോൾ പുതിയ റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുകയാണ്.
സോണി ലൈവിൽപ്രദർശനം തുടരുന്ന ചിത്രം ഇപ്പോൾ ട്രെൻഡിംങ്ങിൽ ഒന്നാം സ്ഥാനത്ത് ആണ്. കൂടാതെ സമീപകാലത്ത് ഏറ്റവും കൂടുതൽ ആളുകൾ സോണി ലൈവിൽ കണ്ട ചിത്രമെന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്.
പതിനഞ്ചു ലക്ഷത്തിൽ അധികം കാഴ്ച്ചക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ ചിത്രം കണ്ടത്. കൂടാതെ പതിനായിരത്തിൽ അധികം പുതിയ സബ്സ്ക്രിബ്ഷൻ ആണ് ഈ ചിത്രത്തിലൂടെ സോണി ലൈവിന് ലഭിച്ചത്. സംവിധായകൻ നാദിർഷ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ഒരു ദിവസം രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ 80 ശതമാനവും പറയുന്നത്. ജയസൂര്യയ്ക്കൊപ്പം ഗംഭീര പ്രകടനുമായി ജാഫർ ഇടുക്കിയും ഏറെ കൈയ്യടി നേടുന്നുണ്ട്.
സുരേഷ് കൃഷ്ണ, നമിത പ്രമോദ്, ജോണി ആന്റണി, യദു കൃഷ്ണൻ, അക്ഷര കിഷോർ, കോട്ടയം നസീർ, രജിത് കുമാർ, അരുൺ നാരായണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അരുണ് നാരായണ് പ്രൊഡക്ഷന്സിന്റെ ബാനറില് അരുണ് നാരായണ് ആണ് സിനിമ നിർമ്മിക്കുന്നത്. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എൻ.എം. ബാദുഷ, ബിനു സെബാസ്റ്റ്യന് എന്നിവരാണ്. ഛായാഗ്രഹണം – റോബി വർഗീസ് രാജ്, സുജേഷ് ഹരിയുടെ വരികൾക്ക് നാദിർഷായാണ് സംഗീതം പകരുന്നത്. പ്രൊഡക്ഷൻ കണ്ട്രോളർ – നന്ദു പൊതുവാൾ, എഡിറ്റർ – ഷമീർ മുഹമ്മദ്, പശ്ചാത്തല സംഗീതം – രാഹുൽ രാജ്, ഡിജിറ്റൽ – മാർക്കറ്റിംഗ് റോജിൻ കെ റോയ്.