സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി റിമയുടെ ബീച്ച് ഫോട്ടോകൾ

Advertisement

റിമ കല്ലിങ്കലിൻറെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ജെയ്സൻ മാടാനിയാണ് റിമയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. സ്റ്റൈലിസ്റ്റ് കൊഞ്ചിത ജോൺ.

റിമയുടെ ചിത്രങ്ങൾക്ക് ആരാധകർ മാത്രമല്ല, അടുത്ത സുഹൃത്തുക്കളായ സിനിമാതാരങ്ങളും കമൻറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ദർശന രാജേന്ദ്രൻ, അഭിരാമി, കവിത് എസ് നായർ എന്നിവരൊക്കെ ചിത്രങ്ങൾക്ക് രസകരമായ കമന്റുകൾ നൽകിയിട്ടുണ്ട്.

2019ൽ റിലീസ് ചെയ്ത വൈറസ് ആണ് റിമയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. കഴിഞ്ഞ വർഷം സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നൊരു സിനിമയിലും അഭിനയിക്കുകയുണ്ടായി.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ആണ് ഇനി പുറത്തിറങ്ങാനുള്ള റിമ കല്ലിങ്കൽ ചിത്രം.

ടൊവിനൊ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി., പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.