പൃഥ്വിരാജിന് പിറന്നാൾ, ആശംസകളുമായി താരങ്ങൾ

Advertisement

ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ് മലയാളത്തിലെ മുൻനിര താരം പൃഥ്വിരാജ്. സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

ഇപ്പോൾ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നസ്രിയ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

എന്റെ സഹോദരന് സന്തോഷകരമായ പിറന്നാൾ ആശംസകൾ. സ്നേഹമയിയും ദയാലുവുമാണ് നിങ്ങൾ. ആ​ഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അർഹിക്കുന്നുണ്ട്. ഹാപ്പി 40. എല്ലാവരും അറിയട്ടെ പ്രായം.- നസ്രിയ കുറിച്ചു. പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ മലയാള സിനിമയിലെ പ്രമുഖരെല്ലാം പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. പ്രിയപ്പെട്ട രാജുവിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. ആരോ​ഗ്യവും സന്തോഷവും നേർന്ന മോഹൻലാൽ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാകട്ടെ എന്നും ആശംസിച്ചു.