വൈറലായി മോഹൻലാലിന്റെ പുതിയ കാരവാൻ

Advertisement

മോഹൻലാലിന്റെ പുതിയ കാരവാന്റെ കൂടുതൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കാരവാൻ മോഹൻലാലിന് കൈമാറിയപ്പോൾ എടുത്ത ചിത്രങ്ങളാണ് പ്രചരിക്കുന്നത്. നേരത്തെ വാഹനത്തിന്റെ മുൻവശത്തിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇപ്പോഴാണ് ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവന്നത്. ബ്രൗൺ നിറത്തിലുള്ള വാഹനത്തിന് ആഢംബരം നിറഞ്ഞ ഇന്റീരിയറാണ്.

മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് വാഹനത്തിന്റെ ‌റജിസ്ട്രേഷൻ നമ്പർ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും കാരവാനിലുണ്ട്. 3907 സിസി, നാലു സിലിണ്ടർ 4ഡി34ഐ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്.

നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങൾ ഒരുക്കിയ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് മോഹൻലാലിന്റെയും കാരവാൻ നിർമിച്ചിരിക്കുന്നത്.