വിവാഹജീവിതത്തിൽ രണ്ടാമതും തോറ്റുപോയെന്ന് നടൻ ബാല. ഫേയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു തുറന്നു പറച്ചിൽ.
തന്റെ ജീവിതത്തിലെ പ്രതിസന്ധിക്ക് കാരണം മാധ്യമങ്ങളാണെന്നും താരം പറഞ്ഞു. എലിസബത്ത് തന്നേക്കാളും നല്ല വ്യക്തിയാണെന്നും അവർക്ക് മനഃസമാധാനം കൊടുക്കണമെന്നും ബാല പറഞ്ഞു.
ഫാമിലി ലൈഫിൽ ഒരു പ്രാവശ്യം തോറ്റുപോകുന്നത് അത്ര പ്രശ്നമല്ല, പക്ഷേ രണ്ടു പ്രാവശ്യം തോറ്റാൽ നമുക്ക് നമ്മളെക്കുറിച്ച് തന്നെ സംശയം വരും. മാധ്യമങ്ങളോട് നന്ദി പറയുന്നു. താങ്ക്യു സോ മച്ച്. രണ്ടാമത്തെ പ്രാവശ്യവും എന്നെ ഇങ്ങനെ എത്തിച്ചതിന്. നിങ്ങൾ നിർബന്ധിച്ചാലും ഞാൻ എലിസബത്തിനോട് സംസാരിക്കാൻ പോകുന്നില്ല. എന്നേക്കാളും നല്ല വ്യക്തിയാണ് അദ്ദേഹം, ഒരു ഡോക്ടറാണ്. അവർക്കൊരു മനഃസാധാനം കൊടുക്ക്. അവർ ഒരു സ്ത്രീയാണ്. ഞാൻ മാറിക്കോളാം. ഭയങ്കര പെയിൻഫുൾ പ്രോസസ് ആണ്. ഇന്നലെ കണ്ടിരുന്നു. എനിക്കു ഞാനുണ്ട്. – ബാല വിഡിയോയിൽ പറഞ്ഞു.
കുറച്ച് ദിവസങ്ങളായി ബാലയും ഭാര്യ എലിസബത്തും വേർപിരിഞ്ഞെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ചെന്നൈയിൽ നിന്ന് കൊച്ചിയിൽ കഴിഞ്ഞ ദിവസം തിരിച്ചെത്തിയതിനു പിന്നാലെ തനിക്ക് കുറച്ചുകാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് വിഡിയോയിലൂടെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് വേർപിരിഞ്ഞ വിവരം സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം.