അഞ്ച് സുന്ദരിമാരുമായി ഒമർ ലുലു

Advertisement

കൊച്ചി: ഇർഷാദിനെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം നല്ല സമയം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവംബർ റിലീസ് ആയെത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നവാഗതനായ കലന്തൂർ ആണ്. ഇർഷാദിനും നടൻ വിജീഷിനും (നൂലുണ്ട) ഒപ്പം അഞ്ച് പുതുമുഖ നായികമാരും പോസ്റ്ററിൽ എത്തുന്നു.

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗവ്, ധമാക്ക, പഎന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾ ആണ് നായികാ വേഷങ്ങളിൽ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ധാർഥ്. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് നല്ല സമയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം സിദ്ധാർഥ് ശങ്കർ–ചിത്ര. പിആർഓ പ്രതീഷ് ശേഖർ.