ജയ ജയ ജയ ജയഹേ’ സിനിമക്ക് എതിരെ കേസ് കൊടുക്കണമെന്ന് ബെന്യാമിന്‍

Advertisement

ജയ ജയ ജയ ജയഹേ’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണമെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍.

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനുംഒന്നിച്ച ‘ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ബെന്യാമിന്‍. ചിരിച്ച് വയറുളക്കിയതിന് ആര് നഷ്ടപരിഹാരം തരുമെന്ന് ബെന്യാമിന്‍ ചോദിക്കുന്നു.

”ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം. ചിരിച്ചു ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ട പരിഹാരം തരും. എന്തായാലും തിയേറ്റര്‍ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ ഡൂപ്പര്‍. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പര്‍ ഡൂപ്പര്‍. സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങള്‍” ബെന്യാമിന്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. ഫാമിലി എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കിയ ചിത്രത്തില്‍ ആനന്ദ് മന്‍മഥന്‍, അസീസ്, സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.