ശ്രീനിവാസൻ വീണ്ടും പൊതുവേദിയിൽ

Advertisement

തിരുവനന്തപുരം: പൊതുവേദിയിൽ വീണ്ടും ശ്രീനിവാസൻ. നിർമാതാവും മെറിലാന്റ് സ്റ്റുഡിയോ ഉടമ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനുമായ വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ശ്രീനിവാസൻ എത്തിയത്.

മകൻ വിനീതാണ് കാറിൽ നിന്നിറങ്ങിയ അദ്ദേഹത്തെ വിവാഹ വേദിയിലേക്ക് എത്തിച്ചത്. ചിരിച്ചുല്ലസിച്ച് മോഹൻലാലിനൊപ്പം സന്തോഷം പങ്കിടുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്‌ഷൻ ഡ്രാമയുടെ നിർമാതാവായിരുന്നു വിശാഖ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഹൃദയവും നിർമിച്ചത് വിശാഖ് ആണ്.

ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരുന്ന ശ്രീനിവാസൻ, നവാഗതനായ ജയലാൽ ദിവാകരന്റെ ‘കുറുക്കൻ’ സിനിമയിലൂടെ വീണ്ടും സജീവമാകും. വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.