മകന്‍ വളര്‍ന്നാലെന്താ പപ്പക്ക് ഇപ്പോഴും ചെറുപ്പം

Advertisement

ഇരുപത്തേഴ് വര്‍ഷം കഴിഞ്ഞു ഈ പപ്പയും മോനും കണ്ടുമുട്ടിയിട്ട്. മകന്‍ വളര്‍ന്നാലെന്താ പപ്പക്ക് ഇപ്പോഴും ചെറുപ്പം. ‘നമ്പര്‍ വണ്‍ സ്നേഹതീരം ബാഗ്ലൂര്‍ നോര്‍ത്ത്’ എന്ന മലയാള ചലച്ചിത്രത്തില്‍ നടന്‍ മമ്മൂട്ടി
യുടെ മകനായി അഭിനയിച്ച ശരത് പ്രകാശ് അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കണ്ടു. ഇവര്‍ ഒരുമിച്ചുള്ള ചിത്രം പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍.

തന്നെ ചേര്‍ത്തുപിടിച്ച് മമ്മൂട്ടി നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശരത് പങ്കുവച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം താരത്തോടൊരുമിച്ച് സമയം ചെലവഴിക്കാനും ചിത്രം പകര്‍ത്താനും കഴിഞ്ഞതിന്റെ സന്തോഷം പങ്കിട്ടുകൊണ്ടാണ് ശരത് സോഷ്യല്‍മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്തത്.അമ്മയെ തേടി നടക്കുന്ന കുട്ടിയുടെ വിഹ്വലത അവതരിപ്പിച്ചാണ് ശരത് ശ്രദ്ധനേടിയത്.പപ്പയെന്ന് വിളിക്കുന്നെങ്കിലും ശരതിന്റെ അങ്കിളാണ് മമ്മൂട്ടിയെന്ന് ഒടുവില്‍ മനസിലാകും.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘നമ്പര്‍ വണ്‍ സ്നേഹതീരം ബാഗ്ലൂര്‍ നോര്‍ത്ത്’. മമ്മൂട്ടി, പ്രിയാ രാമന്‍ എന്നിവര്‍. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ബാലതാരമായാണ് ശരത് അഭിനയിച്ചത്.