നൃത്ത വിദ്യാലയത്തിലെ കുട്ടികൾക്കൊപ്പം അനന്തനാരായണിയുടെ വീഡിയോയും പുറത്ത് വിട്ട് ശോഭന

Advertisement

ചെന്നൈ: നിരവധി വേഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ശോഭന, നടി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം, ശോഭനയുടെ സിനിമ ജീവിതത്തിലെ നാഴിക കല്ലായിരുന്നു ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്, മണിച്ചിത്രത്താഴിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ശോഭനക്ക് ലഭിച്ചിട്ടുണ്ട്.

‘മിത്ര് മൈ ഫ്രണ്ട്’ എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു.കുട്ടിക്കാലം മുതൽക്കേ ഭരതനാട്യം അഭ്യസിച്ചിരുന്ന ശോഭന 1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഏപ്രിൽ 18’ എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രരംഗത്ത് എത്തുന്നത്.

മലേഷ്യയിലെ രാജാവിന്റെയും രാജ്ഞിയുടെയും മുന്നിൽ ശോഭന തന്റെ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമ ജീവിതത്തിൽ നിന്നും ഇടവേള എടുത്ത ശേഷം ശോഭന തന്റെ നൃത്തവിദ്യാലയുമായി മുന്നോട്ട് പോകുകയാണ്. ഒരു മകൾ കൂടിയുണ്ട് ശോഭനക്ക്, അനന്ത നാരായണി എന്നാണ് ശോഭനയുടെ മകളുടെ പേര്. മകളുടെ ചിത്രങ്ങൾ ഒന്നും തന്നെ ശോഭന തന്റെ സോഷ്യൽ മീഡിയ വഴി പുറത്ത് വിടാറില്ല, എന്നാൽ ഇപ്പോൾ മകളുടെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് താരം,