തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് സാമന്ത . സാമന്തയുടെ ഓരോ വിശേഷങ്ങളും ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്.
എന്നാൽ, അടുത്തിടെ ആരാധകരെ നിരാശരാക്കുന്ന ഒരു വിവരവുമായാണ് സാമന്ത എത്തിയത്.
തനിക്ക് സ്വയം രോഗപ്രതിരോധ രോഗമായ മയോസൈറ്റിസ് ഉണ്ടെന്ന് കണ്ടെത്തിയതായി സാമന്ത സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിരുന്നു. മുൻപ്, ആരോഗ്യ പ്രശ്നത്തെ തുടർന്ന് സാമന്ത യുഎസിലേക്ക് പോയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സാമന്തയുടെ അടുത്ത വൃത്തങ്ങൾ ആ റിപ്പോർട്ട് തള്ളിയിരുന്നു.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റിൽ, നടി തന്റെ പോരാട്ടങ്ങളെക്കുറിച്ച് തുറന്നുപറയുകയും താൻ വീണ്ടെടുക്കലിന്റെ പാതയിലാണെന്നും പറഞ്ഞിരുന്നു. കൈയിൽ ഡ്രിപ്പ് ഘടിപ്പിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് സാമന്ത തന്റെ രോഗനിർണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ചർച്ച ചെയ്ത വിഷയമായിരുന്നു നാഗചൈതന്യ-സാമന്ത വിവാഹ മോചനം. വർഷങ്ങളായുള്ള സൗഹൃദം പിന്നീട് വിവാഹത്തിലേയ്ക്ക് എത്തിയെങ്കിലും നാല് വർഷത്തോളം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്.
ഇപ്പോൾ ഇതാ രോഗ വിവരം അറിഞ്ഞ് നാഗചൈതന്യ സാമന്തയെ കാണാനായി എത്തിയെന്നും ഇരുവരും പരസ്പരം ആലിംഗനം ചെയ്തെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതേസമയം, റിപ്പോർട്ടുകൾ ശരിയല്ലെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. സാമന്ത ആശുപത്രിയിലല്ല ഉള്ളതെന്നും നടി രോഗത്തിൽ നിന്ന് പൂർണമായി സുഖം പ്രാപിക്കുന്നുണ്ടെന്നുമാണ് സാമന്തയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
വിഘ്നേഷ് ശിവന്റെ ‘കാതുവാക്കുലെ രണ്ടു കാതൽ’ എന്ന ചിത്രത്തിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. നടി ഇപ്പോൾ ഹരിയുടെയും ഹരീഷിന്റെയും യശോദയുടെ റിലീസിനായി കാത്തിരിക്കുകയാണ്.