മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് ജിത്തു ജോസഫ് ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ദൃശ്യം. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഫാമിലി ത്രില്ലര്‍ ചിത്രങ്ങളില്‍ ഇടംപിടിച്ച സിനിമ കൂടിയാണ് ദൃശ്യം. മലയാളത്തില്‍ റിലീസ് ആയ ചിത്രം തമിഴ് ഹിന്ദി കന്നട തെലുങ്ക് ഭാഷകളില്‍ സൂപ്പര്‍ താരങ്ങളെ വെച്ച് തന്നെ റീമേക്ക് ചെയ്യുകയും വമ്പന്‍ വിജയം അവിടെയും സ്വന്തമാക്കുകയും ചെയ്തിരുന്നു. ജിത്തു ജോസഫിന്റെ പുതിയ ചിത്രമായ കൂമന്റെ പ്രചാരണവേളയ്ക്കിടയില് ദൃശ്യത്തെക്കുറിച്ച് കൗതുകപരമായ ഒരു കാര്യം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്.
സത്യത്തില്‍ ദൃശ്യത്തില്‍ വളരെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു രംഗം ഉണ്ടായിരുന്നു. സിനിമയുടെ തന്നെ പ്രധാന ഭാഗത്തില്‍ മീനയുടെ ഒരു ക്ലീവേജ് കാണിക്കുന്ന രംഗം. സത്യത്തില്‍ തിരക്കഥ അത് അത്രമാത്രം ആവശ്യപ്പെടുന്നുണ്ടായിരുന്നു, ഞാന്‍ മീനയോട് കാര്യം പറഞ്ഞു പക്ഷേ അവര്‍ ഒരുതരത്തിലും അത്തരം ഒരു രംഗം ചെയ്യുവാന്‍ തയ്യാറായിരുന്നില്ല. വളരെ വിഷമത്തോടു കൂടിയായിരുന്നു ആ രംഗം പിന്നീട് ചിത്രീകരിച്ചത് എന്നാല്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയപ്പോള്‍ ഒരു തരത്തിലും ആ രംഗത്തിന്റെ തീവ്രതയെ അത് ബാധിച്ചിരുന്നില്ല എന്നതും എന്നെ അത്ഭുതപ്പെടുത്തി. കന്നടയിലും ചിത്രം റീമേക്ക് ചെയ്തപ്പോള്‍ മലയാളി താരമായ നവ്യ നായര്‍ ആ രംഗം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
ദൃശ്യത്തിനുശേഷം ദൃശ്യം 2വും ചരിത്രം ആവര്‍ത്തിച്ചുകൊണ്ട് വമ്പന്‍ വിജയം നേടിയിരുന്നു. ഡിജിറ്റല്‍ റിലീസ് ആയി ആമസോണ്‍ പ്രൈംമില്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാകുമെന്ന് സംവിധായകന് ജീത്തു ജോസഫും നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.