അൻപതാം വയസ്സിലും ഭ്രമിപ്പിക്കുന്ന സൗന്ദര്യവുമായി മന്ദിരാ ബേദി

Advertisement

ഇന്ത്യയിലെ ടിവി,സിനിമാ പ്രേമികൾക്ക് സുപരിചിതമായ ഒരു പേരാണ് മന്ദിര ബേദി എന്നത്. ഇന്ത്യയിലെ ആദ്യത്തെ മെഗാ സീരിയൽ എന്നറിയപ്പെടുന്ന ശാന്തിയിലൂടെ 90 കളിലെ പ്രധാന ചാനലായ ദൂരദർശൻ വഴി ടിവി പ്രേക്ഷകർക്ക്, ദിൽ വാലെ ദുൽഹനിയാ ലേ ജായേംഗേ എന്ന ചരിത്രം സൃഷ്ടിച്ച സിനിമ മുതൽ സാഹോ വരെയുള്ള സിനിമകളാൽ സിനിമാ പ്രേമികൾക്ക്, ക്രിക്കറ്റ് സംപ്രേക്ഷണം ചെയ്യുന്ന സമയം ചാനലുകളിൽ ചർച്ചയുമായെത്തുന്ന മനോമോഹിനിയായി, ഫാഷൻ ഷോ റാമ്പുകളിൽ അങ്ങനെയങ്ങനെ മന്ദിര ബേദി കൈ വെയ്ക്കാത്ത മേഖലകൾ കുറവായതു കൊണ്ട് ഇന്ത്യക്കാർ എവിടെയെങ്കിലും ആ മുഖമൊന്നു കണ്ടു കാണും.

അമ്പതു വയസ്സ് പിന്നിട്ടിരിക്കുന്നു മന്ദിര ബേദിക്ക്. ഫിറ്റ്നസ് ഫ്രീക്ക് എന്ന വാക്കിനു തന്നെ ഉദാഹരണമായി മധുരപ്പതിനേഴുകാരികളും തോറ്റു പോകുന്ന ഹോട്ട് മോഡലാണ് ഇന്നുമവർ. 2011 ൽ തന്റെ ആദ്യ പ്രസവ സമയത്ത് 22 കിലോ ശരീരഭാരം വർധിച്ച മന്ദിര വീണ്ടും വാർത്തകളിൽ നിറഞ്ഞത് സീറോ സൈസ് സുന്ദരിയായി രൂപാന്തരം പ്രാപിച്ച വിജയഗാഥയോടെയാണ്.

1994 ലാണ് ഇന്ത്യയിലെ ആദ്യത്തെ മെഗാസീരിയൽ എന്ന് ഖ്യാതി ലഭിച്ച ശാന്തി റിലീസ് ആകുന്നത്. പിന്നീടുള്ള രണ്ടു പതിറ്റാണ്ടോളം വിവിധ ടെലിവിഷൻ പ്രോഗ്രാമുകളുടെ ഭാഗമായി മന്ദിര നിറസാന്നിധ്യമാണ്.

1995 ൽ പുറത്തിറങ്ങിയ ഏറ്റവും കൂടുതൽ വർഷങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിച്ച ഗിന്നസ് റെക്കോർഡ് ചിത്രം ദിൽ വാലെയിൽ ഉപനായികയായി വെള്ളിത്തിരയിൽ ചുവടുവെച്ച മന്ദിര 2019 ൽ റിലീസ് ആയ ബ്രഹ്മാണ്ഡ ചിത്രം സാഹോ ഉൾപ്പടെ പതിനഞ്ചോളം ചിത്രങ്ങളിലും പ്രസക്തമായ വേഷങ്ങളിൽ എത്തി.

ഇന്ത്യയിലെ ആദ്യത്തെ വനിതാ ക്രിക്കറ്റ് കമന്റേറ്റർ എന്ന നിലയിലും പ്രശസ്തയായ മന്ദിര ഐസിസി ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, IPL തുടങ്ങിയ പ്രധാന ടൂർണ്ണമെന്റുകളിൽ എല്ലാം തിളങ്ങി. 2013 ൽ തന്റെ സിഗ്നേച്ചർ സാരി കളക്ഷൻ സ്റ്റോർ ആരംഭിച്ച മന്ദിര, 2014 ലെ ലാക്മെ ഫാഷൻ വീക്കിലൂടെ രാജ്യത്തെ ഒന്നാം നിര ഫാഷൻ ഡിസൈനർ എന്ന പദവിയിലേയ്ക്ക് ക്യാറ്റ് വോക് ചെയ്തു.

Advertisement