ചന്ദ്രികയും ബിബീഷും ഉടൻ വിവാഹിതരാകുന്നു, പ്രത്യേക സാഹചര്യത്തിൽ; പരസ്യം കണ്ട് അമ്പരന്ന് ജനങ്ങൾ

Advertisement

കൊച്ചി: നിരഞ്ജന അനൂപ് പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയുടെ പോസ്റ്റർ ശ്രദ്ധ നേടുന്നു. ഒരു പത്രപരസ്യത്തിന്റെ രൂപത്തിലാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഉടൻ വിവാഹിതരാകുന്നു. ബിബീഷ് ബാലൻ എന്നാണ് വരന്റെ പേര്. ചന്ദ്രിക രവീന്ദ്രൻ എന്നാണ് വധുവിന്റെ പേര്.

”ചില പ്രത്യേക സാഹചര്യത്തിൽ എന്റെ രണ്ടാമത്തെ മകളുടെ വിവാഹനിശ്ചയം ഒന്നാമതായി ഉടനെ നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.

തീരുമാനങ്ങൾ പെട്ടന്നായതിനാൽ നേരിട്ട് വന്നു ക്ഷണിക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു. ഇതൊരു ക്ഷണമായി സ്വീകരിച്ചു ചടങ്ങിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യർഥിക്കുന്നു. തിയ്യതി നവംബർ 14, തിങ്കളാഴ്ച (ശിശുദിനം). സ്ഥലം: രവീന്ദ്ര മന എയ്യനാട്, മുഹൂർത്തം: രാവിലെ 10 മണിക്ക്. എന്ന് സ്വന്തം രവീന്ദ്രൻ തൈക്കാട്ടിൽ നമ്പ്യാർ” എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.

സംവിധായകനും നടനുമായ ബേസിൽ ജോസഫ് ഈ ‘പരസ്യം’ പങ്കുവച്ചിട്ടുണ്ട്. സൂരാജ് വെഞ്ഞാറമൂട് അടക്കമുള്ള ചില താരങ്ങളും ഇത് പങ്ക് വച്ചിട്ടുണ്ട്. സിനിമയുടെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Advertisement