സെലീനയുടെ അടുത്ത നീക്കം, അലന്‍സിയറുമായുള്ള ചൂടന്‍ രംഗം പങ്കുവച്ച് സ്വാസിക

Advertisement

പ്രതാപ് പോത്തനേയും പൃഥ്വരാജിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജോസ് ഒരുക്കിയ അയാളും ഞാനും തമ്മിൽ ആയിരുന്നു സ്വാസികവിജയ് ന്‍റെ ആദ്യ മലയാള ചിത്രം.അതോടൊപ്പം മലയാളം സിനിമാ സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാസിക. വൈഗ എന്ന തമിഴ് സിനിമയിലൂടെ ആണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. മോഡലിംഗിലും സജീവമായിരുന്ന നടി ഏകദേശം നാലോളം തമിഴ് ചിത്രങ്ങളിൽ വേഷമിട്ടതിന് ശേഷമാണ് മലയാളത്തില്‍ ലാല്‍ ജോസ് സിനിമയിലേക്ക് എത്തിയത്. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായി വേഷങ്ങളിൽ സൂപ്പർതാരങ്ങൾക്കും ഒപ്പമെല്ലാം നടി എത്തി.

പോപ്പുലറാക്കിയ സീത അടക്കം ജനപ്രിയ സീരിയലുകളിലൂടെ ആണ് സ്വാസിക ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. . ഇപ്പോഴും മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടി.

ഒരു അഭിനേത്രി മാത്രമല്ല മികച്ച നർത്തകിയും കൂടിയാണ് സ്വാസിക. യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു നടി. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് ചതുരം എന്ന സിനിമയും നിർമൽ സഹദേവ് ഒരുക്കിയ കുമാരി എന്ന ചിത്രവുമാണ് സ്വാസികയുടെ പുതിയ റിലീസുകൾ.

ഇതിൽ ചതുരം എന്ന ചിത്രത്തിൽ മുഖ്യധാരാനടിമാര്‍ ചെയ്യാന്‍ മടിക്കുന്ന ചൂടന്‍ വേഷത്തിലാണ് സ്വാസിക അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ സ്വാസികയും റോഷൻ മാത്യവും അലൻസിയറും ആയുള്ള ചൂടൻ രംഗങ്ങളും ഡയലോഗുകളും എല്ലാം ഏറെ വൈറലായി മാറി.വളരെ ബോള്‍ഡ് ആയ ഒരു നടി എന്ന നിലയില്‍ അധികമാരുമില്ലാത്ത വേദിയില്‍ തിളങ്ങാനും ശ്രദ്ധനേടാനും സ്വാസികയ്ക്ക് ആയി.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സ്വാസിക പങ്കുവെച്ച ചില ചിത്രങ്ങൾ ആരാധകരുടെ വിമർശനം വരുത്തി വെച്ചിരിക്കുകയാണ്. അലൻസിയർ തന്നെ ചുംബിക്കുന്ന ചിത്രമാണ് സ്വാസിക പങ്കുവെച്ചിരിക്കുന്നത്. സെലീന അവളുടെ പുതിയ നീക്കത്തിന് വേണ്ടി തയാറെടുക്കുന്നു എന്ന ക്യാപ്ഷനോടെയാണ് അലൻസിയറിന് ചുംബനം നൽകുന്ന ചിത്രം താരം പങ്കുവെച്ചിരുക്കുന്നത്.

ചതുരത്തിലെ സ്വാസികയുടെ കഥാപാത്രത്തിന്റെ പേരാണ് സെലീന എന്നത്. ഈ ചിത്രത്തിന് താഴെ മോശ കമന്റുകളും വിമർശനവുമായും ധാരാളം പേർ എത്തിയിട്ടുണ്ട്. അതേ സമയം ഈ ചിത്രത്തിലെ ചൂടൻ രംഗങ്ങൾ ഒക്കെ ചെയ്തിരിക്കുന്നത് താൻ തന്നെ ആണെന്നും ഡ്യൂപ്പ് അല്ലെന്നും തുറന്നു പറഞ്ഞ് സ്വാസിക രംഗത്ത് എത്തിയിരുന്നു.

സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളിലെ അഭിനയത്തെ കുറിച്ചും നടി തുറന്നു പറഞ്ഞിരുന്നു. ഇന്റിമേറ്റ് രംഗത്തിൽ അഭിനയിക്കുക എന്നത് അത്ര എളുപ്പം അല്ല. ഒന്നാമത് ഏറ്റവും അടുത്ത സുഹൃത്തിനൊപ്പമാണ് ഇത്തരമൊരു രംഗത്ത് അഭിനയിക്കുന്നത്. ചിരി വരും അപ്പോൾ റീ ടേക്ക് പോവും.

അതല്ല എങ്കിൽ ലൈറ്റ് പോവും, ഫോക്കസ് പോകും. അപ്പോഴൊക്കെ റീ ടേക്കുകൾ വരും, പിന്നെ മടുപ്പും, എന്തിനാണ് ഈ രംഗം ചെയ്യുന്നത് എന്ന തോന്നൽ പോലും ഉണ്ടാവും. നാല് സെക്കന്റ് മാത്രമേ ആ രംഗം ഉള്ളൂ എങ്കിലും അതിന് എടുക്കുന്ന എഫർട്ട് വളരെ കൂടുതലാണ് എന്നൊക്കെ സ്വാസിക മുൻപ് പറഞ്ഞിരുന്നു.