കാന്താര 400 കോടി ക്ലബിലേക്ക്

Advertisement

ബെംഗളൂരു:കാന്താര എന്ന ചിത്രം ദിവസം തോറും വരുമാനത്തിൽ പുതിയ റെക്കോഡിടുകയാണ്. 16 കോടി ചെലവിൽ നിർമ്മിച്ച കാന്താര ഇപ്പോൾ 400 കോടി ക്ലബ്ബിലേക്ക് കയറിക്കഴിഞ്ഞു.

ഇത്രയൊക്കെയായിട്ടും കർണ്ണാടകത്തിൽ നിന്നും പോയി തെന്നിന്ത്യൻ ചലച്ചിത്രലോകം കീഴടക്കിയ രശ്മിക മന്ദന എന്ന നടി ഇതുവരെ കാന്താരയെക്കുറിച്ച്‌ ഒന്നും പറയാതിരിക്കുന്നത് കന്നട ചലച്ചിത്ര ആരാധകരെ തെല്ലൊന്നുമല്ല ചൊടിപ്പിക്കുന്നത്.

രശ്മികയാകട്ടെ സോഷ്യൽ മീഡിയ പേജിൽ പല കാര്യങ്ങളെക്കുറിച്ച്‌ അഭിപ്രായം പറയുന്ന നടിയാണ്. എന്നിട്ടും കന്നടക്കാരായ ബിസിനസുകാരും സിനിമക്കാരും ഉദ്യോഗസ്ഥരും എല്ലാം വാഴ്ത്തിയ കാന്താരയെക്കുറിച്ച്‌ എന്തുകൊണ്ട് അഭിപ്രായം പറയുന്നില്ലെന്ന് ചോദിച്ച്‌ കന്നട സിനിമാപ്രേമികൾ സമൂഹമാധ്യമങ്ങളിൽ എഴുതി നിറയ്ക്കുകയാണ്. റിഷഭ് ഷെട്ടി ആരാധകരും ഇക്കൂട്ടത്തിൽ ഉണ്ട്. രശ്മിക കന്നട മറന്നു എന്നാണ് ചിലരുടെ കമൻറ്. കന്നടക്കാരിയെങ്കിലും ഇപ്പോൾ തെലുഗു സിനിമയിലെ സൂപ്പർ താരമാണ് രശ്മിക. കന്നടയിലെ‍ സൂപ്പർ താരങ്ങളും എന്തിന് രജനീകാന്ത് ഉൾപ്പെടെ കാന്താരയെ വാഴ്ത്തി പോസ്റ്റിട്ടപ്പോൾ എന്തുകൊണ്ട് രശ്മികയ്ക്ക് അതായിക്കൂടെന്നാണ് ചോദ്യം.

അതേ സമയം രശ്മികയുടെ നിശ്ശബ്ദതയ്ക്ക് പിന്നിൽ ചില കുടുംബപ്രശ്നങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പറയുന്നു. കാന്താരയിടെ നായകൻ റിഷഭ് ഷെട്ടിയുടെ കൂട്ടുകാരൻ രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ ചില വ്യക്തിപരമായ കാരണങ്ങളാൽ വിവാഹം നടന്നില്ല. ഇക്കാരണങ്ങളാലാണ് രശ്മിക മൗനം പാലിക്കുന്നതെന്നും ചിലർ പറയുന്നു.

Advertisement