വിവാഹിതരായ പുരുഷന്മാരുമായി പ്രണയത്തിലല്ലെന്ന് കരീന

Advertisement

മുംബൈ: ബോളിവുഡിലെ പ്രമുഖരായ താരങ്ങൾ ഒന്നിലധികം തവണ പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ്. വിവാഹത്തിന് ശേഷവും പ്രമുഖ നടിമാരുമായി ഇഷ്ടത്തിലായ താരങ്ങളുമുണ്ട്.

അത്തരത്തിൽ നടൻ ഹൃത്വിക് റോഷന്റെ പേരിൽ പലപ്പോഴായി കിംവദന്തികൾ പ്രചരിച്ചിട്ടുണ്ട്. കങ്കണ റാണവത് മുതൽ പ്രമുഖരായ പലരുമായിട്ടും ഹൃത്വിക്കിന് ബന്ധമുണ്ടെന്ന പ്രചരണം വന്നിട്ടുണ്ട്.

നടി കരീന കപൂറിന്റെ പേരിലും സമാനമായ വാർത്തയുണ്ടായിട്ടുണ്ട്. കരീനയ്ക്ക് ഇഷ്ടം തോന്നുന്ന സമയത്ത് ഹൃത്വിക് വിവാഹിതനാണ്. എങ്കിൽ പോലും തന്റെ കരിയറും സിനിമയുമൊക്കെ ഉപേക്ഷിച്ച്‌ ഹൃത്വിക്കിന് വേണ്ടി ജീവിക്കാൻ കരീന തയ്യാറായെന്നാണ് കഥകൾ. അത്തരത്തിൽ വീണ്ടും വൈറലാവുന്ന ചില പഴയ കഥകൾ വായിക്കാം..

കരീന ഹൃത്വിക്കിലേക്ക് കൂടുതലായി ആകൃഷ്ടയാവുകയായിരുന്നു

2001 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മൂവിയാണ് കഭി ഖുഷി കഭി ഖം. ചിത്രത്തിൽ ഷാരൂഖിനും കാജോളിനും പുറമേ ഹൃത്വിക് റോഷനും കരീനയുമായിരുന്നു മറ്റ് നായിക-നായകൻ. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആദ്യ സിനിമയിലൂടെ തന്നെ ഹിറ്റായി. ഇതോടെ യാദീൻ, മെയിൻ പ്രേം കി ദീവാനി ഹൂൻ, തുടങ്ങിയ സിനിമകളിലും താരങ്ങൾ ഒന്നിച്ചഭിനയിച്ചു. ഇതോടെ താരങ്ങൾക്കിടയിലും ഒരു സ്പാർക്ക് ഉണ്ടായി. കരീന ഹൃത്വിക്കിലേക്ക് കൂടുതലായി ആകൃഷ്ടയാവുകയായിരുന്നു.

ഹൃത്വിക് സുസന്നെ ഖാനെ വിവാഹം കഴിക്കുകയും കുടുംബമായി ജീവിക്കുകയുമായിരുന്നു

എന്നാൽ 2000 ൽ തന്നെ ഹൃത്വിക് സുസന്നെ ഖാനെ വിവാഹം കഴിക്കുകയും കുടുംബമായി ജീവിക്കുകയുമായിരുന്നു. ആ സമയത്ത് ഭ്രാന്തമായ രീതിയിലുള്ള പ്രണയമാണ് കരീനയ്ക്ക് നടനോട് തോന്നിയത്. അദ്ദേഹത്തെ ലഭിക്കാനായി സ്വന്തം കരിയർ പോലും ഉപേക്ഷിക്കാൻ തയ്യാറായിട്ടാണ് നടി നിന്നതെന്നും കഥകൾ പ്രചരിച്ചു. പിന്നീട് കരീന തന്നെ തന്റെ പേരിൽ പ്രചരിച്ച ഗോസിപ്പുകളെ കുറിച്ചും അതിലൂടെ ഉണ്ടായ നഷ്ടത്തെ കുറിച്ചും പറഞ്ഞിരുന്നു.

ഇതൊക്കെ ഹൃത്വിക്കിന്റെ ദാമ്പത്യത്തെ ബാധിക്കുമോ എന്നോർത്ത് ഞാൻ വിഷമിച്ചിരുന്നു

‘ ഇത്തരം ഗോസിപ്പ് കഥകൾ എന്നെ സംബന്ധിച്ചിടത്തോളം പ്രൊഫഷണൽ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്‌നങ്ങളെ ഉള്ളു. എന്നാൽ ഹൃത്വിക്കിന് അങ്ങനെയായിരുന്നില്ല. ഇതൊക്കെ ഹൃത്വിക്കിന്റെ ദാമ്പത്യത്തെ ബാധിക്കുമോ എന്നോർത്ത് ഞാൻ വിഷമിച്ചിരുന്നു. ആദ്യം എന്റെ പേരിനൊപ്പം വന്നത് ഹൃത്വികിന്റെ പേരാണ്.

നാളെ അത് മറ്റാരുടെയെങ്കിലും പേരിലാവാം. എനിക്ക് സത്യം അറിയാവുന്നിടത്തോളം കാലം അതൊന്നും ഒരു കുഴപ്പമുള്ളതായി തോന്നില്ല. എന്നാൽ എനിക്ക് കുറച്ച്‌ സവാകാശം എല്ലാവരും തരണമെന്നാണ്’, വർഷങ്ങൾക്ക് മുൻപ് അഭിമുഖത്തിൽ കരീന ആവശ്യപ്പെട്ടത്.

ഞാൻ വിവാഹിതരായ പുരുഷന്മാരുമായി പ്രണയത്തിലല്ല

ഞാൻ വിവാഹിതരായ പുരുഷന്മാരുമായി പ്രണയത്തിലല്ല. അവരുമായി എനിക്ക് യാതൊരു ബന്ധവുമില്ല. വിവാഹം കഴിച്ചവരുമായി ബന്ധമുണ്ടാവുന്നത് എന്റെ കരിയറിന് തന്നെ ദോഷം ചെയ്യും. പിന്നെ ഹൃത്വിക്കിന്റെ പേരിനൊപ്പം വന്ന വാർത്തകളിൽ തന്നെ ഞെട്ടിച്ചൊരു സംഭവത്തെ കുറിച്ചും കരീന സൂചിപ്പിച്ചു. ‘ഹൃത്വിക്കിനെ ഭർത്താവായി കിട്ടാൻ ഞാൻ എന്റെ കരിയർ പോലും ഉപേക്ഷിക്കാൻ തയ്യാറാണെന്ന് പറഞ്ഞതായിരുന്നു അത്. ഒരു മനുഷ്യന് വേണ്ടി അങ്ങനെ താനൊരിക്കലും ചെയ്യില്ലെന്നാണ്’, കരീന പറയുന്നത്.

എന്റെ പങ്കാളി എന്നോട് കരിയർ ഉപേക്ഷിക്കാൻ പറഞ്ഞാൽ ജീവിതത്തിൽ നിന്നും ഇറങ്ങി പോവാൻ പറയും

എപ്പോഴെങ്കിലും എന്റെ പങ്കാളി എന്നോട് കരിയർ ഉപേക്ഷിക്കാൻ പറഞ്ഞാൽ അദ്ദേഹത്തിനൊരു ചവിട്ട് കൊടുക്കും. എന്നിട്ട് തന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോവാനായിരിക്കും ഞാൻ പറയുക എന്നും കരീന കൂട്ടിച്ചേർത്തു.

Advertisement