കഴിഞ്ഞ നാല്‍പ്പത്തി മൂന്ന് വര്‍ഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാന്‍. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. നടനവിസ്മയം മോഹന്‍ലാലിന്‍റെ വാക്കുകള്‍
മോഹന്‍ലാല്‍ ഇല്ലാത്ത മലയാള സിനിമ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഇന്ന് അദ്ദേഹം ഒരു സംവിധായകന്‍ കൂടിയാണ്. നമ്മെ ഒരുപാട് രസിപ്പിച്ച അതുല്യ പ്രതിഭ കൂടിയായ മോഹന്‍ലാല്‍ ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ നാല്‍പ്പത്തി മൂന്ന് വര്‍ഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാന്‍. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളില്‍ നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങള്‍. എന്നാല്‍ ആ തിരക്ക് അത് ഞാന്‍ തീര്‍ച്ചയായും ആസ്വദിച്ചിരുന്നു. ആത്മാര്‍ത്ഥമായി തന്നെ.
അതുകൊണ്ട് ഒക്കെ തന്നാണ് ഞാനിന്ന് എന്തെങ്കിലുമൊക്കെ ആയത്. എന്നാല്‍ ഈ തിരക്കിട്ട ഓട്ടത്തിനിടയില്‍ എനിക്ക് നഷ്ടമായ കുറേ കാര്യങ്ങളുണ്ട്. നല്ല യാത്രകള്‍, കുടുംബനിമിഷങ്ങള്‍, നല്ല പുസ്തകങ്ങളുടെ വായന, വെറുതെയിരിക്കല്‍ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാന്‍ കുറച്ചു ജീവിക്കട്ടെ. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ആയുസിന്റെ പകുതി കഴിഞ്ഞുപോയി. സ്വകാര്യ നിമിഷങ്ങള്‍ ഇപ്പോള്‍ ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ഇനി സിനിമകള്‍ കുറച്ച് കുടുംബത്തിന്റെ ഒപ്പം ജീവിക്കാന്‍ ആഗ്രഹം ഉണ്ട് എന്നും അദ്ദേഹം പറയുന്നു.
അതുപോലെ ഭാര്യ സുചിത്രയുടെ വാക്കുകള്‍ക്ക് മുമ്പില്‍ താന്‍ ഏറെ വിഷമിച്ച കാരണത്തെ കുറിച്ചും മോഹന്‍ലാല്‍ പറയുന്നു. ഞാന്‍ അന്ന് ദുബായിക്ക് പോവുകയായിരുന്നു. അപ്പോള്‍ എന്റെ ഭാര്യ എന്റെ കൂടെ കാറില്‍ എന്നെ എയര്‍പോര്‍ട്ടില്‍ ആക്കാന്‍ വന്നതാണ്. എന്നെ ആക്കി, അത് കഴിഞ്ഞ് ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു. അങ്ങനെ ഞാന്‍ എയര്‍പോട്ടിലെ ലോഞ്ചില്‍ ഇരിക്കുന്ന സമയത്ത് എനിക്ക് ഒരു ഫോണ്‍ വന്നു. ഫോണില്‍ സുചിത്ര .
അപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു, ആ ബാഗില്‍ ഞാന്‍ ഒരു കാര്യം വെച്ചിട്ടുണ്ട്. ഒന്ന് നോക്കണം എന്ന്. ഞാന്‍ എന്താണെന്ന് ചോദിച്ചു. അല്ല അത് നോക്കൂന്ന് പറഞ്ഞു. ഞാന്‍ എന്റെ കയ്യില്‍ ഉള്ള ബാഗ് തുറന്ന് നോക്കിയപ്പോള്‍ അതില്‍ ഒരു പ്രേസേന്റ് ഉണ്ടായിരുന്നു. ഒരു മോതിരം ആയിരുന്നു. ഞാന്‍ ആ മോതിരം എടുത്ത് നോക്കിയപ്പോള്‍ അതിന്റെ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഈ ദിവസം എങ്കിലും മറക്കാതിരിക്കൂ, ഇന്ന് നമ്മുടെ വെഡിങ് ആനിവേഴ്സറി ആണ്’ എന്നായിരുന്നു അതില്‍.. സത്യത്തില്‍ അത് വായിച്ചപ്പോള്‍ എനിക്ക് വലിയ വിഷമം ആയെന്നും മോഹന്‍ലാല്‍ പറയുന്നു.