ആരോഗ്യനില മോശം: നടി സുമ ജയറാം ആശുപത്രിയിൽ

Advertisement

90കളിൽ മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിൽ നിറഞ്ഞു നിന്ന താരമാണ് സുമ ജയറാം. ആരോഗ്യ നില മോശമായതിനെ തുടർന്ന് താരത്തെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സോഷ്യൽ മീഡിയയിലൂടെ സുമ തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാര്യം അറിയിച്ചത്. ആരോഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാർഥിക്കണമെന്നായിരുന്നു സുമ ജയറാം സോഷ്യൽമീഡിയയിൽ കുറിച്ചത്. എന്നാൽ, എന്താണ് അസുഖമെന്ന് സുമ ജയറാം വ്യക്തമാക്കിയിട്ടില്ല. ഫോട്ടോ വൈറലായതോടെ നിരവധി പേർ വേഗം സുഖം പ്രാപിക്കാൻ പ്രാർഥനയുമായി എത്തിയിട്ടുണ്ട്.

2018 ലാണ് ബാല്യ കല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവുമായുള്ള സുമയുടെ വിവാഹം നടക്കുന്നത്. രണ്ട് ആൺകുട്ടികളാണ് സുമയ്ക്കും ലല്ലുവിനും.

Advertisement