കൊച്ചിയിലെ ഈ ഭക്ഷണ ശാല അറിയുമോ, നടി പാർവതി പങ്കുവച്ച ഈ ഇഡ്ഡലി കടയുടെ വിശേഷമറിയൂ

Advertisement

പ്രഭാത വ്യായാമത്തിന് ശേഷം ചുടുചുടെ ഭക്ഷണം കഴിക്കാന്‍ താല്‍പര്യമുള്ളവരുണ്ടോ, പ്രഭാത ഓട്ടം കഴിഞ്ഞ് ഒരു വെറൈറ്റി പ്രഭാതഭക്ഷണ വിശേഷം ചൂടോടെ വിളമ്പുകയാണ് തനിമലയാളി താരസുന്ദരി പാര്‍വതി തിരുവോത്ത്. ഭക്ഷണത്തിന് ചൂട് നെയ്യ് ചാലിച്ച പൊടി ഇഡ്ഡലി രുചിയുമായി ആണ് പാർവതി എത്തുന്നത്. പാലാരിവട്ടത്തുള്ള ‘മൈസൂർ രാമൻ ഇഡ്ഡലി’ ഭക്ഷണശാലയിൽ നിന്നുള്ള ചിത്രമാണ് പാർവതി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പല രുചികളിൽ ഇഡ്ഡലി പ്രേമികളുടെ മനം നിറയ്ക്കുന്നൊരു റസ്റ്ററന്റാണ് മൈസൂർ രാമൻ ഇഡ്ഡലി കട. ഇവിടുത്തെ ഇഡ്ഡലി രുചികൾ ഏറെ പ്രസിദ്ധമാണ്.

ബട്ടർ ഇഡ്ഡലിയും പൊടി ഇഡ്ഡലിയുമാണ് ഇവിടുത്തെ സിഗ്നേച്ചർ വിഭവങ്ങൾ. സ്പൈസി വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് പൊടി ഇഡ്ഡലി രുചി ഏറെ ഇഷ്ടപ്പെടും. ബട്ടർ, ക്യാഷു, പനീർ…ഇഡ്ഡലി രുചികൾക്കൊപ്പം വെറൈറ്റി ദോശകളും ഇവിടുണ്ട്.

1 COMMENT

Comments are closed.