മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മനോജ് കെ ജയൻ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം മലയാള സിനിമയിൽ സജീവമാണ്. ധാരാളം മികച്ച കഥാപാത്രങ്ങളെ ആണ് ഇദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. വളരെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ ധാരാളം ആരാധകരെ ആണ് ഇദ്ദേഹം സ്വന്തമാക്കിയത്.
നടി ഉർവശി ആയിരുന്നു ഇദ്ദേഹത്തിൻറെ ആദ്യത്തെ ഭാര്യ. 2000 വർഷത്തിലായിരുന്നു ഇരുവരും വിവാഹം ചെയ്തത്. എട്ടുവർഷം മാത്രമായിരുന്നു ഇവരുടെ വിവാഹ ബന്ധം നീണ്ടുനിന്നത്. 2008 വർഷത്തിൽ ഇരുവരും വേർപിരിയുകയായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൾ ഉണ്ട്. തേജാലക്ഷ്മി എന്നാണ് മകളുടെ പേര്. 2001 വർഷത്തിൽ ആയിരുന്നു മകൾ ജനിച്ചത്. ഇപ്പോൾ ഇവർക്ക് 21 വയസ്സ് ആണ് പ്രായം.
പിന്നീട് 2011 വർഷത്തിൽ മനോജ് കെ ജയൻ മറ്റൊരു വിവാഹം ചെയ്യുകയായിരുന്നു. ആശയെ ആയിരുന്നു വിവാഹം ചെയ്തത്. ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകൻ കൂടിയുണ്ട്. അമൃത് എന്നാണ് മകൻറെ പേര്. 2012 വർഷത്തിലാണ് മകൻ ജനിക്കുന്നത്. മകൻ ഇപ്പോൾ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. ഭാര്യയും മകനും ഇപ്പോൾ യുകെയിലാണ്.
അതേസമയം മകൾ കുഞ്ഞാറ്റ ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുകയാണ്. മകൾ ഇതുവരെ സിനിമ മോഹം ഒന്നും പറഞ്ഞിട്ടില്ല എന്നാണ് മനോജ് കെ ജയൻ പറയുന്നത്.
സ്ഥിരമായി തന്നോട് പോക്കറ്റ് മണി ചോദിക്കുവാൻ മടി ആയതുകൊണ്ട് ഇപ്പോൾ സ്വന്തമായി അധ്വാനിക്കാൻ ചെറിയ ഒരു ജോലിക്ക് കയറിയിരിക്കുകയാണ് മകൾ എന്നാണ് മനോജ് കെ ജയൻ പറയുന്നത്. ബാംഗ്ലൂരിലെ പ്രശസ്തമായ ക്രൈസ്റ്റ് കോളേജിൽ നിന്നുമാണ് മകൾ പഠനം പൂർത്തിയാക്കിയത്.