മണിയൻപിള്ള രാജുവിന്‍റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനാകുന്നു വധുവിന് പേരില്‍തന്നെ നൂറില്‍ നൂറ് പൊരുത്തം

Advertisement

മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനാകുന്നു.നിരഞ്ജ് എന്ന പേരുള്ളയാള്‍ക്ക് പറ്റിയ പേരാണ് വധുവിന്‍റേത് പൊരുത്തം നൂറ് ശതമാനം. പാലിയത്ത് കുടുംബാംഗം നിരഞ്ജനയാണ് വധു. എവിടെനിന്ന് ഒപ്പിച്ചു ഈ പൊരുത്തമെന്നാണ് സമൂഹമാധ്യമങ്ങങ്ങളിലെ ചോദ്യം. വിനോദ് ജി. പിള്ളയും സിന്ധുവിനോദുമാണ് നിരഞ്ജനയുടെ മാതാപിതാക്കൾ. പാലിയത്ത് വച്ച് ഡിസംബർ ആദ്യമാണ് വിവാഹം. അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്ത് വിവാഹാനന്തരച്ചടങ്ങുകളും നടക്കും.

ബ്ലാക്ക് ബട്ടർഫ്ളൈ എന്ന ചലച്ചിത്രത്തിലൂടെയാണ് നിരഞ്ജന്റെ അരങ്ങേറ്റം. തുടർന്ന് ഡ്രാമ, സകലകലാശാല, സൂത്രക്കാരൻ, ഫൈനൽസ്, ഒരു താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്തു. കാക്കിപ്പട, ഡിയർ വാപ്പി, നമുക്ക് കോടതിയിൽ കാണാം എന്നിവയാണ് നിരഞ്ജന്റെ പ്രദർശനത്തിനൊരുങ്ങുന്ന ചിത്രങ്ങൾ.

ഫാഷന്‍ ഡിസൈനറാണ് നിരഞ്ജന.ഡെല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫാഷന്‍ഡിസൈനിംങില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. മൂത്ത മകന്‍ സച്ചിന്‍ വിവാഹിതനാണ്. ഡോ.ഐശ്വര്യനായരാണ് ഭാര്യ

Advertisement