സ്ത്രീ, ഭർത്യഗൃഹത്തിൽ അരക്ഷിതയാവുകയും തുടർന്ന് മടങ്ങിപ്പോകാൻ ഇടമില്ലാതാവുകയും ചെയ്യുമ്പോൾ നടത്തുന്ന പോരാട്ടജീവിതത്തിന്റെ കഥയുമായെത്തുന്ന ചിത്രമാണ് “തൻമയി “. ചിത്രത്തിന്റെ ടൈറ്റിൽ , ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്, എറണാകുളം അബാദ് പ്ളാസയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് നിർവ്വഹിച്ചു.

നവാഗതനായ സജി കെ പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടീന ഭാട്യയാണ് നായികയാകുന്നത്. ഒപ്പം ട്രയാത്തലൻ ചാമ്പ്യനും അയൺമാൻ എന്നറിയപ്പെടുകയും ചെയ്യുന്ന ബിനീഷ് തോമസ്, അലാനി, ബിജു വർഗീസ്, വി കെ കൃഷ്ണകുമാർ , മായ കൃഷ്ണകുമാർ , നൗഫൽ ഖാൻ , ലേഖ ഭാട്യ, വിജയൻ എങ്ങണ്ടിയൂർ, അനീഷ് മാത്യു എന്നിവർ അഭിനയിക്കുന്നു.
ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ബാനർ – മാർക്ക്സ് പ്രൊഡക്ഷൻസ്, നിർമ്മാണം -മായ കൃഷ്ണകുമാർ , സംവിധാനം-സജി കെ പിള്ള , കഥ, തിരക്കഥ – എൻ ആർ സുരേഷ് ബാബു, ഛായാഗ്രഹണം – രതീഷ് മംഗലത്ത്, പശ്ചാത്തലസംഗീതം – കിളിമാനൂർ രാമവർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ലേഖ ഭാട്യ, കല- വിനീഷ് കണ്ണൻ, ചമയം – ദൃശ്യ, ഡിസൈൻസ് – ആനന്ദ് പി എസ് , പി ആർ ഓ – അജയ് തുണ്ടത്തിൽ .