സീരിയൽ നടി ഗൗരി കൃഷ്ണൻ വിവാഹിതയായി. ഗൗരി നായികയായ ‘പൗർണമിത്തിങ്കൾ’ സീരിയലിന്റെ സംവിധായകനും തിരുവനന്തപുരം സ്വദേശിയുമായ മനോജ് പേയാട് ആണ് വരൻ.നവംബര്‍ 24ന് ഗൗരിയുടെ കോട്ടയത്തെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം..

ചുവപ്പ് കസവു ബോർഡറുള്ള വെള്ള പട്ടു സാരിയിലാണ് ഗൗരി വധുവായി ഒരുങ്ങിയത്. ട്രെഡീഷനൽ സ്റ്റൈലിലുള്ള ഹെവി ആഭരണങ്ങളും ആക്സസറൈസ് ചെയ്തു. കസവു മുണ്ടും വെള്ള കുർത്തയുമായിരുന്നു മനോജിന്റെ വേഷം.

തിരുവനന്തപുരം സ്വദേശിയാണ് മനോജ്. അഭിനയത്തോടൊപ്പം വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ശ്രദ്ധ നേടിയ താരമാണ് ഗൗരി. കോട്ടയം സ്വദേശിയാണ്. ‘അനിയത്തി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പൗർണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായി. ഹൽദി ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.