മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിനെ നായകന്‍ ആക്കി ക്ലാസ്സിക് സംവിധായകന്‍ ബ്ലസി ഒരുക്കിയ ചിത്രം തന്മാത്രയിലെ ലേഖ രമേശന്‍ മലയാളികള്‍ മറക്കാത്ത നായികാ കഥാപാത്രമാണ്. മോഹന്‍ലാലിന്റെ കഥാപാത്രമായ രമേശന്‍ നായരുടെ ഭാര്യയായ ലേഖ എന്ന പക്വതയുള്ള കഥാപാത്രത്തെ ഗംഭീരമാക്കിയ് നടി മീര വാസുദേവ് അന്ന് കുട്ടിപ്രായമായിരുന്നു താനും. എങ്കിലും തന്മാത്രയിലെ ക്‌ളാസിക് സീനായ കിടക്കറ രംഗത്തില്‍വരെ വളരെ സ്വാഭാവികമായി ഇഴുകിച്ചേര്‍ന്ന് മീര അഭിനയിച്ചത് വിസ്മയമായിരുന്നു.
താരം ഒരു മലയാളിയല്ല എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല .മുംബയിലെ പരസ്യ ലോകത്ത് നിന്നാണ് മീര മലയാളത്തിലേക്ക് എത്തിയത്. മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് തന്മാത്രയില്‍ മീര വാസുദേവ് അവതരിപ്പിച്ചത്.
ലേഖ എന്ന വീട്ടമ്മയുടെ വേഷത്തില്‍ തിളങ്ങാന്‍ താരത്തിന് സാധിച്ചെങ്കിലും വ്യക്തി ജീവിതത്തില്‍ കഥ നേരെ തിരിച്ചാണ്. രണ്ട് വിവാഹബന്ധങ്ങളും താരത്തിന്റേത് പരാജയമാണ്. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരയാണ്. ഈ സീരിയലില്‍ നാല് മക്കളുടെ അമ്മയയുടെ വേഷം സുമിത്ര വളരെ പക്വതയോടെയാണ് കൈകാര്യം ചെയ്യുന്നത്.
അതേ സമയം മുമ്പ് ഒരിക്കല്‍ കൈരളി ടിവിയിലെ ജെബി ജംങ്ക്ഷനില്‍ മീരാ വാസുദേവ് നടത്തിയ ഒരു വെളിപ്പെടുത്തല്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
നേരത്തെ ഒരിക്കല്‍ എത്തിയപ്പോള്‍ ആയിരുന്നു നടി തുറന്നു പറച്ചില്‍ നടത്തിയത്. അടുത്ത ആള്‍ക്കാരാല്‍ ദുരുപയോഗിക്കപ്പെടുന്ന കുട്ടികളുടെ വെളിപ്പെടുത്തലുകള്‍ ഇന്ന് പോക്‌സോ കേസുകളാവുകയും ശക്തമായ നടപടിയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്.
എട്ടു വയസ് തൊട്ട് പതിനാറു വയസ് വരെ താന്‍ സെക്ഷ്‌ലായി അബ്യുസ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. പതിനാറാം വയസിലാണ് അയാള്‍ ചെയ്യുന്ന പ്രവൃത്തിയെ പറ്റി അമ്മയോട് പറയുന്നത്. എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ ജീവിക്കുന്നു അവരെ ഞാന്‍ വേദനിപ്പിക്കുന്നു എന്നോര്‍ത്താണ് ഞാന്‍ എല്ലാം സഹിച്ചത്.
എനിക്ക് അയാളുടെ സ്വഭാവമോര്‍ത്ത് തന്നെ നാണക്കേടായിരുന്നു. അയാള്‍ എന്റെ അച്ഛനു വളരെ അടുത്തറിയാവുന്ന ഒരാളായിരുന്നു ഒരു ദിവസം അയാളെന്നെ ഒരു ഒഴിഞ്ഞ അപ്പാര്‍ട്മെന്റിലേക്ക് കൊണ്ട് പോയി. അവിടെ വെച്ചു എന്റെ തോളില്‍ കൈയിട്ടു പറഞ്ഞു ഞാന്‍ വിളിച്ചാല്‍ ഏത് നായികയും എന്റെ കൂടെ വരുമെന്ന്.
എട്ടു വര്‍ഷത്തെ വെറുപ്പ് എന്റെ മനസിലേക്ക് കയറി വന്നു. ദേഹത്തു നിന്നു കൈയെടുത്തില്ലെങ്കില്‍ ആളുകളെ വിളിച്ചു കൂട്ടും. അവര്‍ തന്നെ തല്ലികൊല്ലും എന്ന് അയാളോട് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ അവിടെ നിന്നു രക്ഷപ്പെടുന്നത്. ഒടുവില്‍ ഞാനത് അമ്മയോട് പറഞ്ഞുവെന്നും മീരാ വാസുദേവ് വെളിപ്പെടുത്തുന്നു. മീറ്റുവും സ്‌കൂള്‍ കൗണ്‍സിലിങും ഒന്നും ശക്തമല്ലാത്ത കാലത്തെ വെളിപ്പെടുത്തല്‍ നടപടിയില്ലാതെ പോയതിനെപ്പറ്റിയാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്.