പൊട്ടുതൊട്ടതോടെ ഞാൻ മതം മാറി ഹിന്ദുവായി: ഭാവി വരനെയും അവർ തന്നെ കണ്ടുപിടിച്ചു,മെർഷീന നീനു പറയുന്നു

Advertisement

അതോടെ ഞാൻ മതം മാറി ഹിന്ദുവായി: ഭാവി വരനെയും അവർ തന്നെ കണ്ടുപിടിച്ചു; എന്തുപറയാൻ ആണ് ഇത്തരം വാർത്തകളോടെന്ന് നീനു!

മിനിസ്ക്രീനില്‍ കാണുന്ന കരുത്തൊന്നും തനിക്കില്ല, യഥാർത്ഥ ജീവിതത്തിൽ വളരെ സെന്‍സിറ്റീവ് ആണ് താന്‍, പറയുന്നത് നീനു. കേരളക്കരയിലെ മിനിസ്ക്രീൻ പ്രേക്ഷകർ കുറച്ചുനാൾ മുൻപ് വരെ സത്യ എന്ന പെൺകുട്ടിയുടെ ആരാധകരായിരുന്നു. ഇപ്പോൾ ആ ആരാധന ശാലിനിയോടാണ്. എങ്കിലും ഇപ്പോഴും മെർഷീനയെ സത്യ ആയി കാണുന്നവരും കുറവല്ല. കാരണം പെണ്ണായിട്ടാണ് ജനനം എങ്കിലും ആൺകുട്ടിയുടെ ഉശിരായിരുന്നു സത്യ കാഴ്ചവച്ചത്. അതാകാം ചുരുങ്ങിയ സമയം കൊണ്ട് മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സത്യ ആയി എത്തുന്ന മെർഷീന നീനു ഇത്ര പ്രിയങ്കരി ആകാൻ കാരണവും

റിയൽ ലൈഫിൽ വളരെ സെൻസിറ്റീവ് ആയ ആളാണ് താനെന്ന് ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് നീനു പറയുന്നത്. പെട്ടെന്ന് സങ്കടവും കരച്ചിലും വരുന്ന ആളാണ് താൻ. സത്യയുടെ ഷൂട്ടിങ്ങിനിടെ നിസ്സാര കാര്യത്തിന് പോലും പിണങ്ങി ഇരുന്ന സംഭവത്തെകുറിച്ചുമെല്ലാം നീനു അഭിമുഖത്തിലൂടെ പറയുന്നു. അത്ര പാവം ഒന്നുമല്ല താൻ എന്നും പ്രതികരിക്കേണ്ട സ്ഥലങ്ങളിൽ പ്രതികരിക്കാറുണ്ടന്നും നീനു കൂട്ടിച്ചേർത്തു



മലപ്പുറം ആണ് സ്വന്തം നാട്, നാലാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് തിരുവനന്തപുരത്തേക്ക് എത്തുന്നത്. ഉമ്മ സജിതയും ഞങ്ങൾ രണ്ടുപെൺമക്കളും ആണ് കൂട്ട് ചേച്ചിയുടെ വിവാഹം കഴിഞ്ഞശേഷം ഉമ്മയാണ് വലിയ പിന്തുണ. ഷൂട്ടിനിടയിൽ ഉമ്മയുടെ മുഖത്തേക്ക് നോക്കുമ്പോൾ എടുത്ത് സീൻ ഓക്കേ ആണോയെന്ന് മനസിലാകുമെന്നും നീനു പറയുന്നു.

അഭിനയത്തിനിടെ പഠനവും മുൻപോട്ട് കൊണ്ടുപോകുന്ന നീനു ഡിഗ്രി കംപ്ലീറ്റ് ചെയ്തിരുന്നു. ഇനിയും തുടർന്നു പഠിക്കണം എന്നാണ് ആഗ്രഹം. തനിക്ക് സിനിമാ സ്വപ്നം ഉണ്ടെന്നും അഭിമുഖത്തിനിടയിൽ നീനു പറഞ്ഞു. സിനിമയാണ്‌ വലിയ മോഹം സമയം ആകുമ്പോൾ സിനിമയില്‍ എത്തുമെന്നാണ് പ്രതീക്ഷ,താരംപറഞ്ഞു.

വെഡിങ് ഫോട്ടോഷൂട്ട് കണ്ടു വിവാഹമാണ് എന്ന് തെറ്റിദ്ധരിച്ചവർ ഉണ്ടെന്നും നീനു പറയുന്നു. വെഡിങ് ഫോട്ടോഷൂട്ട് ചെയ്യുന്നത് സത്യ സീരിയൽ കഴിയുന്ന സമയത്താണ്. അതുകണ്ടു റിയൽ വിവാഹം ആണോ എന്ന് ചോദിച്ചവരുണ്ട്. പൊട്ടുതൊട്ടു നിൽക്കുന്നത് കണ്ടിട്ട് ഹിന്ദുവായി ഞാൻ മതം മാറി എന്ന് ചിലരെഴുതി. ചില ഓൺലൈൻ പത്രങ്ങൾ എന്റെ വരനെക്കുറിച്ചുവരെ വാർത്തകൾ നൽകി. പലരും അറിഞ്ഞുകൊണ്ടെഴുതുന്ന ഇത്തരം കാര്യങ്ങൾ ആദ്യം വേദനിപ്പിച്ചു എങ്കിലും ഇത്തരക്കാരുടെ വായ അടപ്പിക്കാൻ കഴിയില്ല എന്ന് മനസിലായി എന്നും നീനു പറയുന്നു.