പതിനെട്ടാം വയസ്സ് ആവാന്‍ വേണ്ടി കാത്തിരുന്ന് ഒളിച്ചോടി പോയത് വീട്ടില്‍ സമ്മതിക്കില്ല എന്ന് കരുതിയാണ്,ശ്രീക്കുട്ടി

Advertisement

പതിനെട്ടാം വയസ്സ് ആവാന്‍ വേണ്ടി കാത്തിരുന്ന് ഒളിച്ചോടി പോയത് വീട്ടില്‍ സമ്മതിക്കില്ല എന്ന് കരുതിയാണ്. അമ്പലത്തിലേക്കാണ് എന്നും പറഞ്ഞ് ഇറങ്ങി പോയി താലി കെട്ടി. അച്ഛനും അമ്മയ്ക്കും എല്ലാം വലിയ നാണക്കേട് ആയിരുന്നു അത്.


ഓട്ടോഗ്രാഫ്,സസ്നേഹം എന്നീ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശ്രീകുട്ടി. അതിന് മുന്‍പ് ശ്രീ ഗുരുവായൂരപ്പന്‍ അടക്കമുള്ള സീരിയലുകള്‍ ചെയ്തിട്ടുണ്ട് എന്നാല്‍ ഓട്ടോഗ്രാഫ് സീരിയലിലൂടെ പ്രിയങ്കരിയായി. നീണ്ട ഇടവേളയ്ക്ക് ശേഷം സസ്‌നേഹം എന്ന സീരിയലിലൂടെ തിരിച്ചു വന്നിരിയ്ക്കുകയാണ് ശ്രീക്കുട്ടി .താരമായിട്ടും യൂട്യൂബില്‍ വളരെ സജീവമാണ് ശ്രീകുട്ടി. പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടി നല്‍കുന്ന ക്യു ആന്റ് എ വീഡിയോ ആണ് ഏറ്റവും ഒടുവില്‍ ശ്രീകുട്ടി ചെയ്തത്. അതിലെ ചോദ്യങ്ങള്‍ക്ക് എല്ലാം നടി കൃത്യമായ മറുപടി നല്‍കുന്നുണ്ട്.തന്റെ സീരിയല്‍ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും യൂട്യൂബ് വീഡിയോസിലൂടെ പങ്കുവയ്ക്കുന്ന ശ്രീക്കുട്ടി ആവഴിയിലും ധാരാളം ആരാധകരെ നേടിയിട്ടുണ്ട്.

ഓട്ടോഗ്രാഫിലെ ഒരു അനുഭവവും ഞാന്‍ മറക്കില്ല. എന്റെ പ്രണയം മുതല്‍ എല്ലാ കാര്യങ്ങളും നടക്കുന്നത് ഓട്ടോഗ്രാഫിന്റെ സെറ്റിലാണ്. സീരിയലുകളില്‍ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്‍റെ മറുപടിയായാണ് താരം ഇത് പറഞ്ഞത്. എന്നെ ജനങ്ങള്‍ അംഗീകരിച്ചതും അതിന് ശേഷമാണ്. അത് അല്ലാതെ എനിക്ക് മറക്കാന്‍ പറ്റാത്ത സീരിയല്‍ ഗുരുവായൂരപ്പന്‍ സീരിയല്‍ ആണ്. ഞാന്‍ എട്ടിലോ, ഒന്‍പതിലോ പഠിക്കുമ്പോഴാണ് ആ സീരിയല്‍ ചെയ്യുന്നത്. അന്ന് മുതല്‍ ഞാന്‍ കടുത്ത കൃഷ്ണ ഭക്തയാണ്.

​വയസ്സ് എത്രയാണ്, ഭര്‍ത്താവുമായുള്ള പ്രായ വ്യത്യാസം എത്രയാണ് എന്ന ചോദ്യത്തിനും താരം മറുപടി വ്യക്തമായി നല്‍കുന്നു. ഇപ്പോള്‍ 28 വയസ്സ് ആയി. 1994 ജൂണ്‍ 7 ന് ആണ് ഞാന്‍ ജനിച്ചത്. ഞാനും ഭര്‍ത്താവും തമ്മില്‍ 12 വയസ്സിന്റെ പ്രായ വ്യത്യാസം ഉണ്ട്. പതിനെട്ട് വയസ്സില്‍ ആയിരുന്നു എന്റെ വിവാഹം. പ്രേമിച്ച് ഒളിച്ചോടി കല്യാണം കഴിക്കാന്‍ വേണ്ടി പതിനെട്ട് വയസ്സ് ആവുന്നത് വരെ കാത്തിരിയ്ക്കുകയായിരുന്നു എന്നാണ് നടി പറഞ്ഞത്. അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ബിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നും ചോദ്യത്തിന് ഉത്തരമായി ശ്രീകുട്ടി പറഞ്ഞു.

​ഓട്ടോഗ്രാഫ് സീരിയലില്‍ മറക്കാന്‍ പറ്റാത്ത അനുഭവം പറയാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മറ്റൊരു ചോദ്യം. ഓട്ടോഗ്രാഫ് സീരിയലില്‍ മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ മാത്രമേയുള്ളൂ. അതില്‍ ഏറ്റവും മറക്കാന്‍ കഴിയാത്തത്, ഞാനും എന്റെ എട്ടനും തമ്മിലുള്ള വിവാഹം തന്നെയാണ്. അതിന് മുന്‍പ് ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുകയൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ആ ലൊക്കേഷനില്‍ വച്ചാണ് ഞങ്ങള്‍ പ്രണയത്തിലാവുന്നത്. പിന്നെയുള്ള ഓര്‍മ ഞങ്ങളുടെ ഫൈവ് ഫിഗേഴ്‌സ് ഗ്യാങ് ആണ്. ഞങ്ങളെ അങ്ങനെ തന്നെ അങ്ങ് ജീവിക്കുകയായിരുന്നു. ഞങ്ങള്‍ ശരിക്കും ആ ഒരു ഷൂട്ടിങ് ലൊക്കേഷന്‍ ആഘോഷിക്കുകയാണ് ഉണ്ടായത്.

ലൊക്കേഷനിലുള്ള മറ്റുള്ളവര്‍ പ്രേമം പ്ലാന്‍ ചെയ്തതു. അതിന്റെ ഒരു കരുവായി ഞാന്‍ നിന്നു എന്നതാണ് സത്യം,​ ലവ് സ്‌റ്റോറി പറയാന്‍ ആവശ്യപ്പെട്ട ചോദ്യത്തിന് ശ്രീകുട്ടി ആ രഹസ്യം വെളിവാക്കി. ഞാനും ഏട്ടനും ഒരുമിച്ച് ചെയ്യുന്ന മൂന്നാമത്തെ വര്‍ക്ക് ആയിരുന്നു ഓട്ടോഗ്രാഫ്. ചേട്ടന്റെ ഒരു പ്രകൃതം, എപ്പോഴും ദേഷ്യമാണ്. ആ ദേഷ്യം ഒന്ന് തണുപ്പിക്കാന്‍ പുള്ളിയെ പ്രേമിപ്പിക്കാം എന്ന് ലൊക്കേഷനില്‍ ചിലര്‍ പ്ളാന്‍ ചെയ്തു.ഞാന്‍ അതിന് കരുവായി നിന്നു. ഏട്ടനെ കളിപ്പിക്കാനായി തമാശയ്ക്ക് അങ്ങനെ പറഞ്ഞ് പറഞ്ഞ് അവസാനം അങ്ങ് പ്രണയത്തില്‍ ആവുകയായിരുന്നു.

വീട്ടില്‍ സമ്മതിക്കില്ല എന്ന് കരുതിയാണ് പതിനെട്ടാം വയസ്സ് ആവാന്‍ വേണ്ടി കാത്തിരുന്ന് ഒളിച്ചോടി പോയത്. അമ്പലത്തിലേക്കാണ് എന്നും പറഞ്ഞ് ഇറങ്ങി പോയി താലി കെട്ടുകയായിരുന്നു. അത് അച്ഛനും അമ്മയ്ക്കും എല്ലാം വലിയ നാണക്കേട് ആയിരുന്നു. എനിക്കൊരു സഹോദരിയുണ്ട്, അവളുടെ ഭാവി എല്ലാം വലിയ വിഷയം ആയിരുന്നു. എന്നിട്ടും ഒരു കുഞ്ഞ് ഒക്കെ ആയതോടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നു. ഞാന്‍ തിരഞ്ഞെടുത്ത എന്റെ പാര്‍ട്ണര്‍ ഒട്ടും തെറ്റായ ഒരാള്‍ അല്ല എന്ന് എന്റെ കുടുംബത്തിന് മനസ്സിലായി. അതില്‍ ഞാനും ഹാപ്പിയാണ്.

Advertisement