ഇരുകാൽ മുട്ടുകളും മാറ്റി വച്ചശേഷം വീണ്ടും അരങ്ങിൽ സജീവമായി ഈ നർത്തകി

Advertisement

കൊച്ചി: ഇരുകാലിന്റെയും മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീണ്ടും അരങ്ങിൽ സജീവമായി നർത്തകി അനുപമ മോഹൻ. ശസ്ത്രക്രിയ കഴി‍ഞ്ഞ് ആറുമാസം തികയുന്നതിന് മുൻപ് കൊച്ചി ചങ്ങമ്പുഴ പാർക്കിൽ നിറഞ്ഞ സദസിന് മുന്നിലായിരുന്നു നൃത്താവതരണം.

അസഹനീയമായ വേദനയുടെ കാലം കടന്നാണ് അനുപമ വീണ്ടും ചിലങ്ക കെട്ടിയത്. ചങ്ങമ്പുഴ പാർക്കിൽ രണ്ട് മണിക്കൂർ നീണ്ട നൃത്ത പരിപാടിയിൽ മനസ്സു നിറഞ്ഞ് നൃത്തം അവതരിപ്പിച്ചു. അനുപമയുടെ ശിഷ്യരും ഇവർക്കൊപ്പം വേദിയിലെത്തി.

വേദികളിൽ സജീവമായിരിക്കെ 2019ലാണ് അനുപമയ്ക്ക് അസഹ്യമായ മുട്ടുവേദന അനുഭവപ്പെട്ടു തുടങ്ങിയത്. തുടർന്ന് ഈ വർഷം ജൂണിൽ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. പിന്നാലെ മാസങ്ങൾ നീണ്ട വിശ്രമം. ഇടവേളയ്ക്കു ശേഷം വീണ്ടും ചിലങ്ക കെട്ടാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് അനുപമ മോഹൻ പറഞ്ഞു.