രണ്ടാം വിവാഹത്തിലേക്ക് മീന, വരനെപ്പറ്റി സൂചനകള്‍

Advertisement


മലയാളിഅല്ലെങ്കിലും സ്വന്തം നടിയായി കേരളം അംഗീകരിച്ച നടിയാണ് മീന. മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ മീന അഭിനയിച്ചു. മോഹന്‍ലാലിനൊപ്പവും മുന്‍നിര സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ മീന എന്ന നടിക്ക് സാധിച്ചു. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം നിരവധി കഥാപാത്രങ്ങള്‍ മീന അവതരിപ്പിച്ചു. ദൃശ്യം ടൂവിലും മോഹന്‍ലാലിനൊപ്പം ആയിരുന്നു താരം എത്തിയത്. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു തന്റെ ഭര്‍ത്താവിന്റെ വേര്‍പാട് മീനയെ മാനസികമായി തളര്‍ത്തിരുന്നു.

ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യ സാഗര്‍ അന്തരിച്ചത്. ശ്വാസകോശ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് നേരത്തെ ഉണ്ടായിരുന്നു. അതിനിടയിലാണ് അലര്‍ജി പ്രശ്നങ്ങളും വന്നത്. ശ്വാസകോശം മാറ്റി വെക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അതിന് സാധിച്ചില്ല. മീനക്കുണ്ടായ ദുഖം താരലോകത്തും ആരാധകലോകത്തും ദുഖമായിരുന്നു

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ശ്രമത്തില്‍ ഇപ്പോള്‍ആ ആഘാതത്തില്‍ നിന്ന് കരകയറി വരികയാണ് മീനാ.

ഇപ്പോഴിതാ മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. തന്റെ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് നടി രണ്ടാം വിവാഹത്തിന് ഒരുങ്ങിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മീനക്ക് പ്രായംഏറിയിട്ടില്ല, ചെറിയ ഒരു മകളും ഉണ്ട് , അതിനാല്‍ തന്നെ വീണ്ടും വിവാഹം ചെയ്യുന്നത് നല്ലതായിരിക്കും എന്ന് പ്രിയപ്പെട്ടവര്‍ പറഞ്ഞതായാണ് വിവരം. മീനയുടെ കുടുംബത്തില്‍ തന്നെയുള്ള ഒരു ബിസിനസുകാരനാണ് വരന്‍ ആയി എത്തുന്നതന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മീനയെ നേരത്തെ അറിയാവുന്ന ആളാണത്രേ അദ്ദേഹം. വൈകാതെ തന്നെ ഇവര്‍ വിവാഹിതരാകും എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹം സംബന്ധിച്ച് മീനയുടെ അഭിപ്രായം പുറത്തുവന്നിട്ടില്ല.

രണ്ടാം വിവാഹ വാര്‍ത്തയോട് മീനയോ മറ്റു ബന്ധുക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പതിയെ സിനിമയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് മീനാ. വിഷമഘട്ടത്തില്‍ തനിക്ക് പ്രിയപ്പെട്ടവര്‍ നല്‍കിയ പിന്തുണയെ കുറിച്ച് മീന പറഞ്ഞിരുന്നു. വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ സപ്പോര്‍ട്ട് ചെയ്ത് ആരാധകരും എത്തി. മീന സിനിമാ ലോകത്ത് തിരിച്ചെത്തിയപോലെ ദാമ്പത്യ ജീവിതത്തിലേക്കും തിരിച്ചെത്തട്ടെ എന്ന ആശംസയാണ് ആരാധകരുടേത്.

Advertisement