തമിഴ് സിനിമ ചിത്രീകരണത്തിനിടയില്‍ നടന്‍ ആന്‍സണ്‍പോളിന് പരുക്ക്. ആന്‍സനൊപ്പം ജി വി പ്രകാശ് കുമാര്‍,ശ്രീകാന്ത് എന്നിവര്‍ നായകന്മാരായി എത്തുന്ന പുതിയ സിനിമയിലെ സ്റ്റണ്ട് ചിത്രീകരണത്തിനിടയിലാണ് അപകടം. ആന്‍സന്‍പോളിന്റെ കാലിന് സാരമായി പരുക്കേറ്റു. വിശ്രമിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


അയ്യപ്പനും കോശിയും ഫെയിം രാജശേഖറിന്റെ നിയ്ന്ത്രണത്തിലാണ് സ്റ്റണ്ട് ചിത്രീകരിച്ചത്. പേരിട്ടിട്ടില്ലാത്ത ചിത്രം മാരനാണ് സംവിധാനം ചെയ്യുന്നത്. നിഷാന്ത് സാട്ടു സംവിധാനം ചെയ്യുന്ന എ രഞ്ജിത് സിനിമ,ജയരാജ് വിജയ് സംവിധാനം ചെയ്യുന്ന മില്‍ട്ടണ്‍ ഇന്‍ മാള്‍ട്ട എന്നിവയാണ് ആന്‍സന്‍പോളിന്റെ വരാനുള്ള സിനിമകള്‍.