ബംഗളുരു: അഭിനയത്തികവുകൊണ്ടും മികവാർന്ന വ്യക്തിത്വം കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ജയസൂര്യ. ജയസൂര്യയെ ഓരോരുത്തരും സ്വ്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് എല്ലാവരും കാണുന്നത്.
കഴിഞ്ഞ ദിവസം ജയസൂര്യ മൂകാംബിക സന്ദർശനത്തിന് എത്തിയപ്പോഴുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞ് നില്ക്കുന്നത്. അവിടെ ഒരമ്മയോട് ജയസൂര്യ നടത്തിയ സൗഹൃദ സംഭാഷണവും അവരുടെ മറുപടിയുമാണ് വൈറലായിരിക്കുന്നത്. ആഗ്രഹിച്ചതെല്ലാം കിട്ടുകയാണെങ്കിൽ പിന്നെ ദൈവത്തിന് എന്താണ് വില എന്നാണ് ജയനോട് ആ അമ്മ ചോദിക്കുന്നത്. അവരുടെ കയ്യിൽ ജയസൂര്യ മുറുകെ പിടിച്ചിരിക്കുന്നതും ഇതോടൊപ്പമുള്ള ചിത്രങ്ങളിൽ കാണാം.
നടൻ, പിന്നണിഗായകൻ, വിതരണക്കാരൻ, നിർമ്മാതാവ് തുടങ്ങി നിരവധി മേഖലകളിൽ താരം സജീവമാണ്. പ്രേക്ഷകരോട് എന്നും അടുത്ത് നിൽക്കാനാണ് താരത്തിന് താല്പര്യം. താര ജാഡകൾ ഒന്നുമില്ലാത്ത വ്യക്തി എന്നാണ് പൊതുവേ ജയസൂര്യയെ പറ്റി ആരാധകർ പറയാറുള്ളത്. നൂറിലധികം ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു.
നാഷണൽ അവാർഡ് മുതൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല ചില തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2004 ലാണ് താരം വിവാഹിതനാകുന്നത്. സരിതയാണ് ഭാര്യ. ഇവർക്ക് രണ്ടു മക്കളാണ്. 1999ൽ പത്രം എന്ന ചിത്രത്തിൽ ബാഗ്രൗണ്ട് ആക്ടർ ആയിട്ടാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് 2002ലെ ‘ഊമപെണ്ണിന് ഉരിയാടാ പയ്യൻ’ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ ജയസൂര്യയ്ക്ക് സാധിച്ചു.
സ്വപ്നക്കൂട്, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, ഗുലുമാൽ, ചോക്ലേറ്റ്, ക്ലാസ്സ്‌മേറ്റ്സ്, കങ്കാരു, കോക്ടയിൽ, ജനപ്രിയൻ, ബ്യൂട്ടിഫുൾ, ഇയോബിന്റെ പുസ്തകം, ലുക്ക ചുപ്പി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി, വെള്ളം എന്നീ ചിത്രങ്ങൾക്ക് കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നേടി. വെള്ളം എന്ന ചിത്രത്തിലെ ജയസൂര്യയുടെ അഭിനയത്തെ എല്ലാവരും വളരെയധികം പ്രശംസിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് മുൻപിൽ സജീവ സാന്നിധ്യമായി ജയസൂര്യ എത്താറുണ്ട്.