ചുളിവുകളും സ്ട്രെച്ച് മാർക്കും: ചിത്രങ്ങളുമായി നമിത പ്രമോദ്

Advertisement

ശരീരത്തിലെ ചുളിവുകളും സ്ട്രെച്ച് മാർക്കും വെളിപ്പെടുത്തുന്ന ചിത്രങ്ങളുമായി നടി നമിത പ്രമോദ്. ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലും വണ്ണത്തിന്റെ പേരിലും സമൂഹമാധ്യമങ്ങളിൽ താരങ്ങൾക്കെതിരെ വലിയ രീതിയിൽ ബോഡി ഷെയ്മിങ് നടക്കുന്ന കാലത്താണ് സ്വന്തം ശരീരം ഇങ്ങനെയാണെന്ന പരസ്യപ്രസ്താവനയുമായി നമിത എത്തുന്നത്.

താരത്തിന്റെ ബോൾഡായ നീക്കത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ഏതു ലുക്കിലും നമിത സുന്ദരി തന്നെയാണ് എന്നാണ് ആരാധകരുടെ പ്രതികരണം.

ജയസൂര്യ നായകനായ ഈശോയിലാണ് നമിത അവസാനം പ്രത്യക്ഷപ്പെട്ടത്. കാളിദാസ് ജയറാം നായകനാകുന്ന രജ്നി, ഗോകുൽ സുരേഷിന്റെ എതിരെ, ആസിഫ് അലിയുടെ എ രഞ്ജിത് സിനിമ എന്നിവയാണ് നമിതയുടെ പുതിയ പ്രോജക്ടുകൾ.