സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ ജീവിതത്തിലെ പുതിയ വിശേഷം അറിഞ്ഞ് സന്തോഷത്തോടെ സോഷ്യൽമീഡിയ

Advertisement

തിരുവനന്തപുരം: സുരേഷ് ഗോപി എന്ന നടൻ മലയാളികൾക്ക് അഭിമാനം തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം, സിനിമാ ലോകത്ത് സജീവമായി നിൽക്കുകയാണ് താരം. ഇപ്പോൾ മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ പിന്നെയുള്ള ഹീറോ ആരാധകർക്ക് സുരേഷ് ഗോപിയാണ്. ഇടയ്ക്ക് സിനിമകളിൽ നിന്നും മാറി രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയ താരം പിന്നീട് പാപ്പനിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

ചിത്രം തിയ്യേറ്ററിലും ഒടിടിയിലും ഒരുപോലെയാണ് വിജയം തീർത്തത്. നടനെന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലുമെല്ലാം എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ സമീപിക്കുന്ന താരത്തിന് ആരാധകരാലും സമ്പന്നമാണ്. അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും സിനിമയ്ക്ക് അകത്തും പുറത്തും അനുഭവിച്ചറിഞ്ഞവരുണ്ട്.

വലിയൊരു കുടുംബത്തിന് ഉടമയാണെന്ന് അഭിമാനിക്കുന്ന താരം കൂടിയാണ് സുരേഷ് ഗോപി. നാല് മക്കളേയും ഭാര്യ രാധികയേയും കുറിച്ച് സന്തോഷത്തോടെ മാത്രമാണ് താരം സംസാരിച്ച് കണ്ടിട്ടുള്ളത്.

താരത്തിന്റെ മകൻ ഗോകുൽ സുരേഷ് സിനിമയിൽ രംഗപ്രവേശം ചെയ്തിട്ട് നാളുകളായി. നല്ല കഥാപാത്രങ്ങൾ താരത്തെ തേടി എത്താറുമുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ മാധവ് സുരേഷും സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

എന്നാൽ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ ഒരു നേട്ടമാണ്. മാധവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഭാഗ്യയുടെ വിശേഷമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച. ഭാഗ്യ സുരേഷ് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് ഗ്രാജുവേഷൻ പൂർത്തിയാക്കിയിരിക്കുകയാണ്.

ഈ ചിത്രമാണ് മാധവ് പങ്കുവെച്ചിരിക്കുന്നത്. നീ അങ്ങനെ അവസാനം എനിക്ക് പറ്റിയ ഒരാളായി വളർന്നു കഴിഞ്ഞിരിക്കുന്നുവെന്ന കുറിപ്പോടെയാണ് മാധവ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഭാഗ്യയുടെ ഈ നേട്ടം നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുന്നത്. ഭാഗ്യയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഒപ്പം തന്നെ നിരവധി കമന്റുകളും പ്രേക്ഷകർ നൽകുന്നുണ്ട്.

Advertisement

1 COMMENT

  1. Dear Suresh Gopi sir namastheyjèe. You are too lucky personnel. Because your daughter’s and sons are look very well.. you are looking and helping public then surely I hope my God Parvathipathy will bless you well.
    Thanking you with sincere regards
    Sarvoyhama Rao. Sarvothamarao311@gmail.com 91.8891440090

    I am basically in Thripunithura.Kochi.

Comments are closed.