നടി ഹൻസിക മോട്‍വാനിയും (Hansika Motwani) സൊഹെയ്ൽ കതൂരിയയും ജയ്‌പ്പൂരിലെ മുണ്ടോട്ട ഫോർട്ടിൽ വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. ഡിസംബർ 4നായിരുന്നു വിവാഹം.ഇരുവരും വധുവും വരനുമായി വിവാഹവസ്ത്രത്തിൽ തിളങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു.

ചുവന്ന നിറമുള്ള ബ്രൈഡൽ ലെഹങ്കയാണ് വധുവിന്റെ വേഷം. സൊഹെയ്ൽ ഐവറി നിറമുള്ള ഷെർവാനിയാണ് ധരിച്ചത്. വരമാല ചടങ്ങിൽ വർണ്ണാഭമായ ഫയർ വർക്കുകളും ഉണ്ടായിരുന്നു.ഒരു ആഡംബര വാഹനത്തിലാണ് ഇവർ വിവാഹവേദിയിലെത്തിയത്. ഋതിക് റോഷൻ കത്രീന കൈഫ് എന്നിവരുടെ ഗാനത്തിന് ചുവടുവച്ചാണ് ഇവർ വന്നുചേർന്നത്.
മെഹന്ദി ചടങ്ങിനായി താരം ഓറഞ്ച് നിറത്തിലുള്ള ഷരാര സെറ്റ് ധരിച്ചിരുന്നു. സിൽവർ ജുംകയും മിനിമൽ മേക്കപ്പും ചേർന്ന ലുക്കിലായിരുന്നു ഹൻസിക .
സംഗീത് ചടങ്ങിനായി നടി ബ്ലഷ് പിങ്ക് ലെഹങ്ക അണിഞ്ഞപ്പോൾ, സൊഹെയ്ൽ ബ്ലാക്ക് കുർത്ത – പൈജാമ ലുക്കിലായിരുന്നു.

ഹൻസികയുടെ ബിസിനസ് പങ്കാളിയാണ് സൊഹൈൽ. 2020 മുതൽ ഇരുവരും ഒന്നിച്ച് ഇവന്റ് മാനേജ്മന്റെ് കമ്പനി നടത്തി വരുകയാണ്. ഈ ബന്ധമാണ് വിവാഹത്തിലെത്തിയത്.