സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് ശബ്ദമില്ലാതിരുന്ന കാലത്തെ വിശേഷങ്ങള്‍ പറഞ്ഞാല്‍ പുതു തലമുറ ചിരിക്കും. ചൂഷണകഥകള്‍ തുറന്നുപറയാന്‍ പുതുതലമുറ തയ്യാറായതോടെയാണ് സിനിമാ മേഖലയിലെ അതിക്രമങ്ങള്‍ പുറത്തറിഞ്ഞത്. ഇന്ത്യന്‍ സിനിമയിലും ലോക സിനിമാ രംഗത്തും എല്ലാം മീടൂ തരംഗം അലയടിച്ച സമയത്താണ് ഇത്തരം നിരവധി കഥകള്‍ പുറത്ത് വന്നത്.
കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങളെക്കുറിച്ച് നിരവധി പേര്‍ തുറന്ന് പറഞ്ഞത് വലിയ കൊടുങ്കാറ്റ് തിരശീലക്കുപിന്നിലുണ്ടാക്കിയെങ്കിലും റിസ്‌ക് എടുക്കാന്‍ രണ്ടും കല്‍പ്പിച്ചുവരുന്നവരുടെ എണ്ണം കുറവല്ലെന്നാണ് സമീപകാല കഥകള്‍ പറയുന്നത്..
ഹോളിവുഡ് മുതല്‍ മലയാള സിനിമയില്‍ വരെ നിരവധി ഫിലിം മേക്കേര്‍സിന് നേരെ ആരോപണം ഉയര്‍ന്നു. ഇപ്പോഴും ഇത്തരം പരാതികള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്നത് ഇത്ങ്ങ് അവസാനിച്ചിട്ടില്ലാ എന്ന സൂചനയാണ് തരുന്നത്. അടുത്തിടെ മലയാള സിനിമയില്‍ തുടരെ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയായിരുന്നു
കാസ്റ്റിംഗ് കൗച്ചിനെ പറ്റി നടി ശ്രീനിതി മേനോന്‍ പറയുകയാണ്
തമിഴ് സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ പറ്റിയാണ് താരം സംസാരിച്ചിരിക്കുന്നത്. മലയാളി ആയ ശ്രീനിധി മേനോന്‍ തമിഴ് ടെലിവിഷന്‍ രംഗത്ത് സജീവമാണ്.
അഡ്ജസ്റ്റ് ചെയ്യണം എന്ന് പറയുമ്‌ബോള്‍ ആദ്യം മനസ്സിലാവില്ല. ഭക്ഷണത്തിന്റെ കാര്യത്തില്‍ അഡ്ജസ്റ്റ് ചെയ്യാമെന്നായിരുന്നു ഞാന്‍ കരുതിയത്. അപ്പോള്‍ അങ്ങനെയല്ലെന്ന് പറയും. വളരെ നല്ല രീതിയിലാണ് അവര്‍ സംസാരിക്കുക. സര്‍ അതില്‍ താല്‍പര്യമില്ലെന്ന് പറയും. ആദ്യമേ നമ്മള്‍ക്കത് വേണ്ട എന്നാണെങ്കില്‍ അത്തരം അവസരങ്ങള്‍ നിരസിക്കണം. അല്ലെങ്കില്‍ പിന്നീട് നമ്മള്‍ക്ക് മോശമായ പേര് വരും’
‘നമ്മള്‍ തുടക്കക്കാരായിരിക്കുമ്‌ബോള്‍ നിങ്ങള്‍ക്ക് ഇങ്ങനയല്ലാതെ ചാന്‍സ് ലഭിക്കില്ലെന്ന് അവര്‍ പറയും. പക്ഷെ നമ്മള്‍ അധ്വാനിക്കണം. ഈ ജോലി ലഭിച്ചില്ലെങ്കില്‍ വേറെ ഒരു ജോലി ലഭിക്കും. കൈയും കാലുമില്ലേ. നമ്മള്‍ അധ്വാനിച്ച് ഒരു നിലയിലെത്തിയാല്‍ ഇതേ ആളുകള്‍ തന്നെ ഞാനാണ് അവളെ ഈ പ്രശസ്തിയിലെത്തിച്ചതെന്ന് പറയും’
‘ശ്രീനിധിയെ ഈ ഇന്‍ഡസ്ട്രിയിലേക്ക് കൊണ്ട് വന്ന് പ്രശസ്തയാക്കിയത് ഞാനാണെന്ന് ഒരാള്‍ പറഞ്ഞു. അവരെ നിനക്ക് അറിയുമോ എന്ന് സുഹൃത്തുക്കള്‍ ചോദിച്ചു. എനിക്കറിയാം എന്ന് ഞാന്‍ പറഞ്ഞു. ആദ്യം എനിക്ക് കുറച്ച് പ്രൊജക്ടുകള്‍ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു, അത് അന്ന് ഞാന്‍ നിരസിച്ചു. ഇപ്പോള്‍ അവര്‍ പറയുന്നത് അയാളാണ് എന്നെ പ്രശസ്തിയിലേക്ക് കൊണ്ടു വന്നതെന്നാണ്. നിരവധി പേര്‍ ഇങ്ങനെ പറയും. നയന്‍താരയെയും സാമന്തയെയും ഇന്‍ഡ്‌സ്ട്രിയിലേക്ക് കൊണ്ടു വന്നത് ഞാനാണെന്ന് ഇവര്‍ പറയും,’ ശ്രീനിതി പറഞ്ഞു.
2014 ല്‍ ആണ് ശ്രീനിതി രംഗത്ത് വരുന്നത്. മലയാളം സീരിയല്‍ ആയ മലര്‍വാടിയിലൂടെ ആയിരുന്നു തുടക്കം, സണ്‍ ലൈഫ് ചാനലില്‍ സംപ്രേഷണം ചെയ്ത ജിമിക്കി കമ്മല്‍ എന്ന സീരിയിലൂടെ ആണ് ശ്രിനിതി തമിഴകത്തേക്ക് കടക്കുന്നത്. ഇപ്പോള്‍ സെന്തൂര പൂവെ എന്ന വിജയ് ടിവി സീരിയലില്‍ അഭിനയിക്കുന്നു.
മലയാളത്തില്‍ ചായപെന്‍സില്‍ എന്ന സിനിമയില്‍ അഭിനയിച്ച ശ്രീനിതി്. മലയാളത്തില്‍ ചില ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് ടെലിവിഷന്‍ രംഗത്ത് ജനപ്രിയ ആണ് നടി. അവിടെ ചില സിനിമകളിലും ശ്രീനിതി അഭിനയിച്ചിട്ടുണ്ട്.