കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ചാവേർ ’ ചിത്രീകരണം പൂർത്തിയായി

Advertisement

തിരുവനന്തപുരം:
ടിനു പാപ്പച്ചൻ സംവിധാനം ചെയുന്ന ചിത്രമാണ് ‘ചാവേർ’. കുഞ്ചാക്കോ ബോബനെ നായകനായി എത്തുന്ന ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്
ഇപ്പോഴിതാ ചാവേറിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതായി കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ അറിയിച്ചു. സിനിമ 2023ൽ തിയേറ്ററുകളിലെത്തുമെന്നും താരം പറഞ്ഞു. ചാവേറിൻറെ തിരക്കഥ ഒരുക്കുന്നത് ജോയ് മാത്യു ആണ്. രാജേഷ് ശർമ്മ, തിങ്കളാഴ്ച നിശ്ചയം ഫെയിം കെയു മനോജ്, അനുരൂപ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.