വിവാഹ ശേഷം മദ്യപാനം നിർത്തി, ഭാര്യ മദ്യപിക്കും ഞാൻ അത് നോക്കിയിരിക്കും: വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ

Advertisement

കൊച്ചി: കല്യാണത്തിന് മുമ്പ് താൻ ഭയങ്കര മദ്യപാനിയായിരുന്നുവെന്ന് ധ്യാൻ ശ്രീനിവാസൻ. കല്യാണ ശേഷം വെള്ളമടിയും ചീട്ടുകളിയും നിർത്തിയതാണന്നും അതിന് മുമ്പ് തന്റെ വീട് ക്ലബ് പോലെയായിരുന്നുവെന്നും ധ്യാൻ പറഞ്ഞു. ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്.

”കല്യാണം കഴിഞ്ഞതിന് ശേഷം നിന്നുപോയ ഹേബിറ്റ് എനിക്ക് ഉണ്ട്. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം നിർത്തേണ്ടി വന്നതാണ്. ഒന്ന് സൂഹൃത്തുക്കളാണ്. ഭാര്യ പറഞ്ഞത് കൊണ്ട് നിർത്തിയതല്ല. എന്റെ വീട് ഒരു ക്ലബ് പോലെയാണ് ഞാൻ കൊണ്ടുനടന്നത്. അവിടെ എല്ലാം നടക്കാറുണ്ടായിരുന്നു.

ബാത്‌റൂമിൽ ഇരുന്നായിരുന്നു മദ്യപാനവും ചീട്ടുകളിയും നടന്നിരുന്നത്. കല്യാണം കഴിച്ചപ്പോൾ അതൊക്കെ നിർത്തേണ്ടി വന്നു. പണ്ട് ഞാൻ ഭയങ്കര ചീട്ടുകളിയായിരുന്നു. ഇപ്പോൾ ഭാര്യയുടെ കൂടെയാണ് ചീട്ട് കളിക്കാറുള്ളത്. ഇപ്പോൾ ഞാൻ മദ്യപാനം നിർത്തി. ഭാര്യ മദ്യപിക്കും, ഞാൻ അത് നോക്കിയിരിക്കാറാണ്.

എന്റെ വീടിന്റെ ബാത്‌റൂം വലുതാണ്. അവിടെ തന്നെയായിരുന്നു എന്റെ കിടത്തവും വെള്ളമടിയും. പണ്ടൊക്കെ ഞാൻ ഭയങ്കര മദ്യപാനമായിരുന്നു. ഇപ്പോൾ 6,7 വർഷമായിട്ട് ഉപയോഗിക്കാറില്ല. കല്യാണത്തിന്റെ തലേ ദിവസം വരെ ബാത്‌റൂമിൽ ഇരുന്ന് മദ്യപിച്ചിരിക്കുകയായിരുന്നു ഞാൻ.

ചീട്ട് കളിച്ച് സമയം പോയതറിഞ്ഞില്ല. ഭാര്യ വിളിച്ചിട്ട് നാളെ കല്യാണമാണ് വരുന്നില്ലെയെന്ന് വരെ ചോദിച്ചു. പുലർച്ചയാണ് ഞാൻ അവിടെ എത്തുന്നത്. ഭയങ്കര മഴയായിരുന്നു കല്യാണ ദിവസം. താരം വ്യക്തമാക്കി.

സ്റ്റേജ് പൊട്ടി വീണ് ഫുൾ തടസങ്ങളായിരുന്നു. കല്യാണത്തിന് ശേഷം പിന്നെ അങ്ങനെ കമ്പനി കൂടി മദ്യപിച്ചിട്ടില്ല. ഭാര്യയുമായിട്ട് ഇപ്പോഴും ചീട്ട് കളിക്കാറുണ്ട്,” ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

വീകമാണ് ധ്യാനിന്റെ പുതിയ ചിത്രം. സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് സാഗറാണ്. സിദ്ദിഖ്, ഡെയ്ൻ, അജു വർഗീസ്, ഷീലു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഡിസംബർ 9നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

Advertisement