മേനേ പ്യാര്‍ കിയായിലൂടെ നടന്‍ സല്‍മാന്‍ ഖാന്‍ മനം കവര്‍ന്ന 89ലെ യുവനിര ഇപ്പോള്‍ കൊച്ചുമക്കളെ നോക്കുന്ന തിരക്കിലാണ്. ബോളിവുഡില്‍ തന്റെ പദവി പ്രത്യേകമായി നിലനിര്‍ത്തിപ്പോന്ന സല്‍മാന്റെ വിവാഹം ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുകയാണ്. താരരാജാവ് വൈകാതെ വിവാഹം കഴിക്കും കാമുകിയാര്, വിവാഹം ഉടനെയുണ്ടാവുമോ തുടങ്ങിയ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ബോളിവുഡ് താരങ്ങളുടെ പേര് വരെ പല കാലഘട്ടങ്ങളിലായി ഉയര്‍ന്നു കേട്ടിട്ടുണ്ട്. അപ്പോഴും ബോളിവുഡില്‍ എല്ലാവരുടെയും ‘ഭായ്’ ആയി നിലനിന്നതല്ലാതെ സല്ലു എന്ന സല്‍മാന്‍ ആര്‍ക്കും താലിചാര്‍ത്തിയില്ല

ലുലിയ വന്തുര്‍ എന്ന റൊമാനിയന്‍ നടിയുമായി താരം പ്രണയത്തിലെന്ന് വാര്‍ത്ത വന്നിരുന്നു. ഇവര്‍ വിവാഹിതരാവാന്‍ സാധ്യതയുണ്ട് എന്ന് റിപോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലാം ഒത്തു എന്ന വേളയില്‍ ആ വിവാഹം നടക്കില്ല എന്നായി. ഇപ്പോഴിതാ 56കാരനായ സല്‍മാന്‍ പ്രശസ്ത നടിയുമായി പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്.നടി പൂജ ഹെഗ്ഡെയുമായി സല്‍മാന്‍ പ്രണയത്തിലാണെന്ന വിവരമാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്.

നടിക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രവും പ്രചരിച്ചതോടെയാണ് ഊഹാപോഹങ്ങള്‍ക്ക് തീപിടിച്ചത്. ‘കിസി കാ ഭായ്, കിസി കാ ജാന്‍’ എന്ന സിനിമയില്‍ ഇവര്‍ ഒന്നിച്ചഭിനയിക്കുന്നുണ്ട്. നടന്‍ ഇളയദളപതി വിജയ്യുടെ നായികയായി ഏറ്റവും അടുത്തു ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ ആ താരത്തിന്റെ പേരാണ് ഇപ്പോള്‍ കേള്‍ക്കുന്നത്

അടുത്ത രണ്ടു ചിത്രത്തിലും പൂജയെ നായികയാക്കി എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്
ട്വിറ്ററില്‍ വിഷയം അവതരിപ്പിക്കപ്പെട്ടതും സല്‍മാന്‍ ആരാധകര്‍ കലിതുള്ളി. ആരാണ് ഈ ഉറവിടം എന്ന് വ്യക്തമാക്കണമെന്നായി ചിലര്‍. തങ്ങളുടെ സല്‍മാന്‍ ഭായ് ഒരിക്കലും ആരെയും വിഹാഹം ചെയ്യില്ല എന്ന് മറ്റൊരാള്‍

ഏതായാലും പ്രചരണം വിശ്വസിച്ച് പലരും ഖാന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
മുന്‍പൊരിക്കല്‍ കല്യാണത്തിന്റെ ക്ഷണക്കത്തുകള്‍ വരെ പ്രസിദ്ധീകരിച്ച് പണിപ്പുരയിലായ സമയത്ത് വിവാഹം നടക്കാന്‍ കേവലം അഞ്ചാറ് ദിവസങ്ങള്‍ക്കു മുമ്പ് താരം മനസ്സ് മാറ്റി എന്ന് സുഹൃത്തും സിനിമാ നിര്‍മ്മാതാവുമായ സാജിദ് നദിയാദ്വാല വെളിപ്പെടുത്തിയിരുന്നു