ആരതി പൊടിയെക്കുറിച്ച് ആരാണവള്‍ എന്നു ചോദിച്ചതിന് വിശദീകരണവുമായി റിയാസ് സലിം. ബിഗ് ബോസ് സീസണ്‍ നാലിലൂടെ ആരാധക പ്രീതി നേടിയ താരങ്ങളാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനും റിയാസ് സലീമും.ഷോയില്‍ നിന്നും പുറത്തു വന്നതിനു ശേഷം റോബിന്‍ തന്റെ കാമുകി ആരതിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി .
റോബിനെപ്പോലെ ആരതിയും പ്രേക്ഷക പ്രീതി നേടിയ താരമാണ്.
കഴിഞ്ഞ ദിവസം റിയാസ് ആരതിക്കെതിരെ നടത്തിയ പ്രസ്താവന വൈറലായിരുന്നു. ഇപ്പോളിതാ വിഷയത്തില്‍ വിശദീകരണവുമായെത്തിയിരിക്കുകയാണ് റിയാസ്.
ക്യൂ ആന്റ് എയില്‍ ആരതിയെക്കുറിച്ചു എന്താണ് അഭിപ്രായം എന്ന് ചിലര്‍ ചോദിച്ചിരുന്നു. ഇതിനു ആരാണവള്‍ എന്ന് റിയാസ് പരുഷമായി ചോദിച്ചു. അതിനു നേരെ വിമര്‍ശനം ഉയരുന്നതിനു പിന്നാലെയാണ് താരത്തിന്റെ വിശദീകരണം.
റിയാസിന്റെ വാക്കുകള്‍ ഇതാ,
‘എനിക്ക് അയാളെക്കുറിച്ച് അറിയില്ലെങ്കില്‍ എനിക്ക് അറിയില്ല അവള്‍ ആരാണെന്ന് പറയാമായിരുന്നു അപ്പോള്‍ എനിക്ക്. പക്ഷെ അതിന് പകരം ആരാണവള്‍ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. അത് തീര്‍ത്തും അനാവശ്യമായിരുന്നു. ഞാന്‍ അങ്ങനെ ചെയ്യേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല. ആളുകള്‍ക്ക് വേണമെങ്കില്‍ എന്നോട് ആരാണ് റിയാസ് എന്നു ചോദിക്കാമായിരുന്നു. കാരണം ഞാനിവിടെ മല മറിച്ചിട്ടൊന്നുമില്ല’
‘എന്നെ ആളുകള്‍ക്ക് അറിയുന്നത് ഞാനൊരു ഷോയുടെ ഭാഗമായതു കൊണ്ടും എന്റെ വീഡിയോകള്‍ കണ്ടതു കൊണ്ടുമാണ്. നിങ്ങള്‍ക്ക് ഒരു നടനെ അറിയുന്നത് ഒരു സിനിമയില്‍ അവര്‍ അഭിനയിച്ച് കൊണ്ടാകും. അല്ലാതെ നിങ്ങളുടെ അപ്പൂപ്പന്‍ ആയതു കൊണ്ടല്ല. ഇങ്ങനൊക്കെ തന്നെയാണ്. ഏത്ര ചെറിയ എസ്റ്റാബ്ലിഷ്മെന്റ് ആയാലും അതിന് പിന്നിലെ കഴ്ചപ്പാടുണ്ടായിട്ടുണ്ട്. അതിന്റെ മൂല്യം അതിനുണ്ട്. അതിനാല്‍ ഞാന്‍ അങ്ങനെയൊരു അഭിപ്രായം പറയേണ്ടതുണ്ടായിരുന്നില്ല’
‘ചിലപ്പോള്‍ വേറെന്തെങ്കിലും കാരണം കൊണ്ടാകും അവര്‍ക്ക് പെട്ടെന്നൊരു ഹൈപ്പ് ലഭിച്ചത്. പക്ഷെ ഇതൊന്നും ബാധിക്കുന്നില്ല. ഞാന്‍ അവരോട് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞാനവരോട് മാപ്പ് ചോദിക്കുന്നു’
‘ഈ മാപ്പ് ഞാന്‍ പറഞ്ഞത് എന്നെക്കുറിച്ചോ എന്റെ കുടുംബത്തെക്കുറിച്ചോ വൃത്തികെട്ട കമന്റ് പറയുന്നവര്‍ കാരണമോ, ഇത്രയും തറയായിട്ടുള്ള കാര്യങ്ങള്‍ പറയുന്നവര്‍ കാരണമോ അല്ല. യൂട്യൂബ് വീഡിയോ ചെയ്യുന്നവര്‍ കാരണമോ അല്ല. കാരണം നിങ്ങളുടെയൊക്കെ ലെവല്‍ എന്താണെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ നിങ്ങളില്‍ നിന്നും ഇതിലും നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ല. ഒരാളെക്കുറിച്ച് ഇത്രയും മോശമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് പറയാം പറ്റും. കാരണം നിങ്ങള്‍ ഏത് സൈഡിലാണെന്ന് എനിക്കറിയാം. അപ്പോള്‍ നിങ്ങള്‍ കാരണമല്ല ഞാനിത് പറയുന്നത്’