ജിന്നിന്‍റെ പാട്ടിന് ഇനി പട്ടാള ബ്യൂഗിള്‍ പശ്ചാത്തലമൊരുക്കും

Advertisement

ജിന്നിന്‍റെ പാട്ടിന് ഇനി പട്ടാള ബ്യൂഗിള്‍ പശ്ചാത്തലമൊരുക്കും. ഒരു നോട്ടം കൊണ്ടുപോലും പിന്നോട്ട് വലിക്കെരുത് ആരാധകര്‍ ഗദ്ഗദമടക്കി യാത്രപറഞ്ഞു. നിർബന്ധിത സൈനികസേവനം ആരംഭിക്കുന്നതിനായി പ്രമുഖ കൊറിയൻ സംഗീത ബാൻഡ് ബിടിഎസിലെ മുതിർന്ന അംഗം ജിൻ തല മൊട്ടയടിച്ച് പട്ടാള ലുക്ക് സ്വീകരിച്ചതോടെ ആരാധകർ ദുഖാകുലരാണ്.

അതേ, കോവിഡിന്‍റെ വിരസതയില്‍ നിന്നും ലോകത്തെ പാടി ഉണര്‍ത്തിയ കൊറിയന്‍ ബിടിഎസ് ബാന്‍ഡിലെ ജിന്‍ആണ് പട്ടാള ബാരക്കിലേക്ക് നിര്‍ബന്ധിത സേവനത്തിന് പോയത്. ബാക്കിയുള്ളവരും പിന്നാലെ എത്തും. ജിന്നിന്‍റെ ചുരുള്‍മുടിയിഴകള്‍ ആരാധകരുടെ ഹൃദയംപോലെ മുറിഞ്ഞു ചിതറി വീണു. ഇന്ന് ആളെ അറിയില്ല, സംഗീതം പൊഴിച്ച ആ ചുണ്ടുകളിലിനി ആജ്ഞകളും പ്രതിജ്ഞകളും മാത്രം. ആരാധകരിതെങ്ങനെ സഹിക്കുമെന്ന ചോദ്യത്തിന് അധികൃതരോ ജിന്നോ മറുപടി നല്‍കിയില്ല. ജിൻ സൈനികസേവനം ആരംഭിക്കാൻ ക്യാംപിലെത്തുമ്പോൾ ആരാധകസൈന്യം ഇരച്ചെത്താതിരിക്കാൻ അഭ്യർഥനയുമായി എത്തിയിരിക്കുകയാണ് ബിടിഎസ് എജൻസിയായ ബിഗ്ഹിറ്റ് മ്യൂസിക്

യോൻചനിലെ ബുട്ട് ക്യാംപിൽ ഇന്ന് ജിൻ സൈനിക റിക്രൂട്മെന്റിന് എത്തുന്നുണ്ട്. ആരാധകർ പരിസരത്തേക്കു വരരുതെന്നാണ് അഭ്യർഥന. മറ്റു സൈനികരും അവരുടെ ബന്ധുക്കളുമൊക്കെയായി തിരക്കുള്ള സ്ഥലത്ത് ആളുകൾ കൂടുന്നത് പ്രശ്നമുണ്ടാക്കുമെന്നും അവിടേക്കു വരുമ്പോൾ ജിൻ ആരാധകരെയോ മാധ്യമപ്രവർത്തകരെയോ മൈൻഡ് ചെയ്യില്ല എന്നും ഏജൻസി മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. വൈകാതെ മറ്റ് അംഗങ്ങളും സൈനിക സേവനത്തിലേക്ക് എത്തുന്നുണ്ട്. രണ്ടുവര്‍ഷത്തിന് ശേഷം 2025ല്‍ ബാന്‍ഡ് പുനസംഘടിപ്പിക്കുമെന്ന ആശ്വാസവചനമാണ് ആരാധകര്‍ക്ക് അല്‍പമെങ്കിലും ആശ്വാസമാകുന്നത്.

Advertisement