സായികുമാറും ബിന്ദു പണിക്കറും ലണ്ടനിൽ

Advertisement

ലണ്ടൻ: ലണ്ടനിൽ അവധി ആഘോഷിച്ച് സായികുമാറും ബിന്ദു പണിക്കറും. ബിന്ദു പണിക്കരുടെ മകൾ കല്യാണിയാണ് ഇവർ ലണ്ടനിലെത്തിയ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. ലണ്ടനിൽ നിന്നുള്ള ഇരുവരുടെയും മനോഹരമായ ചിത്രവും കല്യാണി പങ്കുവച്ചു.

ലണ്ടനിലെ പ്രശസ്തമായ ലെക്കാർഡൻ ബ്ലൂ കോളജിൽ ഫ്രഞ്ച് പാചക കല പഠിക്കുകയായാണ് കല്യാണി. കഴിഞ്ഞ വർഷമാണ് പഠനത്തിനായി കല്യാണി ലണ്ടനിലെത്തിയത്.

പൃഥ്വിരാജ് നായകനായ ഗോൾഡ് എന്ന ചിത്രത്തിലാണ് സായികുമാർ അവസാനം പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി ചിത്രം റോഷാക്ക് ആണ് ബിന്ദു പണിക്കരിന്റേതായി തിയറ്റുകളിലെത്തിയ അവസാന ചിത്രം.