ഈജിപ്തിൽ നിന്നുള്ള ഫോട്ടോകളുമായി ശോഭന, ഒരു മാറ്റവും ഇല്ലെന്ന് ആരാധകർ

Advertisement

ഈജിപ്തിൽ നിന്നുള്ള ഫോട്ടോകളുമായി ശോഭന, ഒരു മാറ്റവും ഇല്ലെന്ന് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശോഭന. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും നൃത്താധ്യാപനവും പ്രോഗ്രാമുകളുമായും ശോഭന കലാരംഗത്ത് തിളങ്ങിനിൽക്കുകയാണ്. സാമൂഹ്യ മാധ്യമത്തിലൂടെയും ശോഭന തന്റെ വിശേഷങ്ങൾ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ശോഭനയുടെ ഒരു പുതിയ ഫോട്ടോയാണ് ഓൺലൈനിലെ ചർച്ച. ഈജിപ്‍ത് യാത്രയിൽ എടുത്ത ഒരു ഫോട്ടോയാണ് ശോഭന പങ്കുവെച്ചിരിക്കുന്നത്. പഴയ ശോഭനയെ പോലെ തന്നെ എന്നാണ് ആരാധകർ ഫോട്ടോയ്‍ക്ക് കമന്റുകൾ എഴുതിയിരിക്കുന്നത്.

ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ ശോഭന ആദ്യം അരങ്ങേറ്റം കുറിച്ചത്. തുടർന്ന് പല ഭാഷകളിൽ അഭിനയിച്ചു ശോഭന തൻ്റെ വ്യക്തി മുദ്ര പതിപ്പിച്ചു.

മണിച്ചിത്രത്താഴ്’ എന്ന ക്ലാസിക് ഹിറ്റ് ചിത്രമാണ് ശോഭനയ്‍ക്ക് ഏറ്റവും പ്രശംസ നേടിക്കൊടുത്തത്. ‘മണിച്ചിത്രത്താഴിൽ ‘നാഗവല്ലി’, ‘ഗംഗ’ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശോഭനയ്‍ക്ക് അക്കൊല്ലത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡും ലഭിച്ചു. എന്നും ഓർക്കുന്ന വൻ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച ശോഭന വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.