കൊച്ചി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയിൽ നടനും അവതാരകനുമായ അടൂർ കടമ്പനാട് നെല്ലിമുകൾ പ്ലാന്തോട്ടത്തിൽ ഗോവിന്ദൻകുട്ടി (42)യ്ക്കെതിരെ കേസെടുത്തു.
ബലാത്സംഗം, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
നടിയും മോഡലുമായ എറണാകുളം സ്വദേശിനിയാണ് പരാതിക്കാരി. എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ വില്ലയിലും കാറിലുംവച്ച് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. നവംബർ ഇരുപത്തിനാലിനാണ് യുവതി നോർത്ത് പൊലീസിൽ പരാതി നൽകിയത്.
യൂട്യൂബ് ചാനലിലേക്ക് ടോക് ഷോ ചെയ്യാൻ പോയപ്പോഴാണ് പ്രതിയെ പരാതിക്കാരി പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഇയാൾ മർദിച്ചെന്നും പരാതിയിൽ പറയുന്നു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതി ഭീഷണിപ്പെടുത്തുന്നതായും പരാതിക്കാരി ആരോപിക്കുന്നു.എ ബി സി മലയാളം യൂട്യൂബ് വാർത്താ ചാനൽ എംഡിയാണ് ഗോവിന്ദൻകുട്ടി.