ഫഹദിനും നസ്രിയയ്ക്കും ആരാധകരോട് പറയാന്‍ ഒരു വിശേഷമുണ്ട്,സത്യായിട്ടും വിശേഷം

Advertisement

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ഫഹദ്-നസ്രിയ ദമ്പതികള്‍.ജനത്തിനോട് അവര്‍ക്കുള്ള പ്രിയം മൂലമാണ് ഐസ്‌ക്രീം കിഡ്‌സ് ആയി അവരിപ്പോഴും കറങ്ങുന്നത്. എന്തായാലും അവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
നസ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട സര്‍പ്രൈസ് ആണ് ആരാധകരിപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും മാതാപിതാക്കളാകാന്‍ പോകുകയാണെന്ന വാര്‍ത്തയാണ് ആരാധകരെ സന്തോഷത്തിലാക്കിയത്.

നസ്രിയ നാലുമാസം ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പിറന്നാള്‍ ദിനത്തിലാണ് താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.

2014ലായിരുന്നു ഫഹദ്-നസ്രിയ വിവാഹം. ആഘോഷപൂര്‍വം നടന്ന വിവാഹച്ചടങ്ങില്‍ ചലച്ചിത്ര-സാംസ്‌കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഫഹദും നസ്രിയയും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. മികച്ച റേഞ്ച് കാണിക്കുന്ന ഫഹദ് സിനിമാ രംഗത്ത് പില്‍ക്കാലത്ത് വലിയ പ്രകടനമാണ് നടത്തിയത്. കുസൃതിക്കുടുക്കയായ നസ്രിയ അല്‍പം ഒതുങ്ങിയെങ്കിലും ഇരുവരും ഒരുമിച്ചു സിനിമയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.